പുതിയ മദ്യനയം ഉടന്‍ പ്രഖ്യാപിക്കണമെന്ന് ഇടതുമുന്നണി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു, യു.ഡി.എഫിന്റെ മദ്യനയം പരാജയമാണെന്നും വൈക്കം വിശ്വന്‍
യു.ഡി.എഫിന്റെ മദ്യനയം പരാജയമാണ്.മദ്യനയത്തില്‍ കാര്യമായ പൊളിച്ചെഴുത്ത് വേണമെന്ന് എല്‍.ഡി.എഫ്. പുതിയ മദ്യനയം ഉടന്‍ പ്രഖ്യാപിക്കണമെന്ന് ഇടതുമുന്നണി സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍.
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ കള്ള് അനുവദിക്കണമെന്നും ത്രീസ്റ്റാര്‍ പദവിക്ക് മുകളിലുള്ളവയ്ക്ക് ബാര്‍ ലൈസന്‍സ് നല്‍കണമെന്നും എല്‍.ഡി.എഫ്. മദ്യനയം മന്ത്രിസഭാ യോഗം പരിഗണിക്കുന്നുണ്ട്. നയം മദ്യവര്‍ജനത്തില്‍ ഊന്നിയാകണമെന്നും ലഭ്യതയല്ല ആവശ്യകതയാണ് കുറയ്‌ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.