ഇനി എല്ലാ ദിവസവും എണ്ണവില മാറും; എണ്ണക്കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില നിശ്ചയിക്കുക
ഡല്‍ഹി: ജൂണ്‍ 16 മുതല്‍ രാജ്യത്ത് എല്ലാ ദിവസവും എണ്ണവില മാറും. പൊതുമേഖല എണ്ണക്കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില ദിനംപ്രതി നിശ്ചയിക്കുക.മെയ് ഒന്നുമുതല്‍ രാജ്യത്തെ അഞ്ചു നഗരങ്ങളില്‍ കഴിഞ്ഞ മാസം ഈ പദ്ധതി ആദ്യ ഘട്ടം നടപ്പാക്കിയിരുന്നു.
പുതുച്ചേരി, വിശാഖപട്ടണം, ഉദയ്പുര്‍, ജംഷഡ്പുര്‍, ചാണ്ഡിഗഢ് എന്നിവിടങ്ങളിലാണ് പദ്ധതി നേരത്തെ തുടങ്ങിയത്.രണ്ടാഴ്ചയിലൊരിക്കല്‍ എന്നതില്‍ നിന്ന് ദിനം പ്രതി വില നിശ്ചയിക്കുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ പെട്രോള്‍ പമ്പുകളില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം ചേര്‍ന്ന എണ്ണകമ്പനികളുടെ യോഗത്തില്‍ രാജ്യവ്യാപകമായി ദിനം പ്രതി വില നിശ്ചയിക്കുന്ന രീതി നടപ്പാക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് നിര്‍ദേശം നല്കി.