ആദായ നികുതി റിട്ടേണിന് ആധാര്‍: കേന്ദ്ര ഉത്തരവിന് ഭാഗിക സ്റ്റേ, ആധാര്‍ നിര്‍ബന്ധമാക്കാനാകില്ലെന്നും കോടതി
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയ ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ. ആധാര്‍ ഇല്ലാത്തവര്‍ക്കും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാം. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഇന്‍കം ടാക്‌സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനും, പാന്‍ കാര്‍ഡ് നല്‍കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സി.പി.ഐ. നേതാവ് ബിനോയ് വിശ്വമുള്‍പ്പെടെയുള്ളവരുടെ പരാതിയിലാണ് സുപ്രീം കോടതിയുടെ വിധി.
ആധാര്‍ കാര്‍ഡുള്ളവര്‍ മാത്രം പാന്‍ നമ്പരുമായി ബന്ധിപ്പിച്ചാല്‍ മതിയെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. വ്യക്തിഗത വിവരങ്ങള്‍ പുറത്ത് പോകുമെന്ന ആശങ്ക ശക്തമാണ്. ഇത് പരിഹരിക്കുന്നത് വരെ ആധാര്‍ എടുക്കാന്‍ നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.ജസ്റ്റിസ് എകെ സിക്രി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.