അമിത് ഷാ കേരളത്തില്‍ വന്നത് കലാപങ്ങള്‍ ഉണ്ടാക്കുവാനോ ? അമിത് ഷാ വന്നുപോയതിന് ശേഷം കേരളത്തില്‍ വ്യാപകമായ അക്രമങ്ങള്‍
തിരുവനന്തപുരം : ബി ജെ പി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനത്തിനു ശേഷം കേരളത്തില്‍ ഉണ്ടാകുന്നത് വ്യാപകമായ ആക്രമണങ്ങള്‍. അമിത് ഷാ സന്ദര്‍ശനം നടത്തിയ സ്ഥലങ്ങളിലെല്ലാം കലാപം ഉണ്ടായിട്ടുണ്ടെന്നും, കലാപത്തിന്റെ മറപിടിച്ചാണ് ബിജെപി അധികാരം നേടിയതെന്നും കേരളം കരുതിയിരിക്കണമെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞ വാക്കുകള്‍ ശരി വെക്കുന്ന തരത്തിലാണ് സംസ്ഥാനത്തിന്റെ പോക്ക്. മറ്റ് സംസ്ഥാനങ്ങളെ തരണം ചെയ്യുമ്പോള്‍ അക്രമങ്ങളും വര്‍ഗീയ കലാപങ്ങളും കേരളത്തില്‍ കുറവാണ് ഇത് അട്ടിമറിച്ച് കലാപങ്ങള്‍ സൃഷ്ടിക്കാന്‍ പ്രവര്‍ത്തകരെ പ്രേരിപ്പിക്കുക എന്നതാണ് അമിഷ് ഷായുടെ കേരളത്തിലെ വരവിന്റെ ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്‌നും പറഞ്ഞിരുന്നു.
അമിത് ഷാ വന്നുപോയതിന് ശേഷമുണ്ടായ ആക്രമണങ്ങളുടെ കണക്ക് നോക്കിയാല്‍ മാത്രം മതി ഇതിനു പിന്നില്‍ ഗൂഡമായ ലക്ഷ്യങ്ങള്‍ അനവധിയാണ് എന്ന് തെളിയാന്‍. കോഴിക്കോട് പന്തീരങ്കാവില്‍ സിപിഎം ഓഫീസ് തകര്‍ത്തു. വടകര സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് തകര്‍ത്തു. ചേര്‍ത്തലയില്‍ സിപിഎം ഓഫീസുകള്‍, വിശ്രമകേന്ദ്രങ്ങള്‍, പൊതു ടാപ്പുകള്‍ തകര്‍ത്തു. പത്തനംതിട്ടയില്‍ കന്നുകാലികളുമായി പോയ വാഹനത്തിനു നേരെ ആക്രമണം നടത്തി. കൊല്ലത്ത് ഡിവൈഎഫ്‌ഐ നേതാക്കളെ ആക്രമിച്ചു.കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്ററെ ബോംബെറിഞ്ഞു. എറണാകുളത്ത് ഡിവൈഎഫ്‌ഐ നേതാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം നടത്തി തുടങ്ങി നിരവധി ആക്രമണങ്ങളാണ് ഒരാഴ്ച്ചക്കകത്തായി ഉണ്ടായിരിക്കുന്നത്. ബി ജെ പിയുടെ ആക്രമണങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മറുപടി നല്‍കിയതോടെ സംസ്ഥാനത്തെ പല ഇടങ്ങളും കലാപഭൂമിയായി മാറിക്കഴിഞ്ഞു. പോലീസ് പലപ്പോഴും നിഷ്‌ക്രീയമായ പ്രവര്‍ത്തനം കാണിക്കുന്നത് ആക്രമങ്ങളുടെ എരിതീയില്‍ എണ്ണ ഒഴിക്കുന്നതിനു സമമായി മാറുന്നുമുണ്ട്. സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനില്‍ കയറി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ അക്രമം നടത്തിയതും കേരളത്തെ ലക്ഷ്യം വച്ച് തന്നെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദില്ലിയില്‍ നടന്ന അക്രമത്തിന്റെ ഭവിഷ്യത്ത് സിപിഎമ്മിന്റെ ശക്തികേന്ദമായ കേരളത്തിലാണ് അലയടിക്കുകയെന്ന് ബിജെപിക്കും സംഘപരിവാറിനുമറിയാം അതു തന്നെയാണ് അവരുടെ തന്ത്രമെന്നും അനുമാനിക്കേണ്ടി വരും.
വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ വേരുറപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ബിജെപി നടത്തികൊണ്ടിരിക്കുന്നത്. കൊച്ചിയില്‍ നടന്ന യോഗത്തിലും അമിത് ഷാ അധികാരത്തിലെത്തുകയാണ് നമ്മുടെ ലക്ഷ്യമെന്നും അറിയിച്ചിരുന്നു. കലാപങ്ങളിലൂടെ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതാണ് അമിത് ഷായുടെ രീതി എന്ന് നേരത്തെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. 20ഓളം പാര്‍ട്ടി ഓഫീസുകളാണ് കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി തകര്‍ത്തിരിക്കുന്നത്. എകെജി ഭവനിലെ ആക്രമണത്തിന്റെ തുടര്‍ച്ചയാണിപ്പോള്‍ സംസ്ഥാനത്ത് അരങ്ങേറുന്നത്. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള അമിത് ഷായുടെ തന്ത്രമാണിതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറ!യുന്നു. അതേസമയം ആക്രമണങ്ങള്‍ അടിച്ചമര്‍ത്താതെ അതില്‍നിന്നും രാഷ്ട്രീയ ലാഭം ഉണ്ടാക്കുവനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമം.