ബ്രിട്ടനില്‍ തൂക്കുസഭക്ക് സാധ്യത; കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷി ആയേക്കും

ബ്രിട്ടനിലെ പൊതു തെരെഞ്ഞെടുപ്പില്‍ തൂക്കു സഭക്ക് സാധ്യത. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കോ എതിര്‍ സ്ഥാനാര്‍ത്ഥി ജെറമി കോര്‍ബിന്റെ ലേബര്‍ പാര്‍ട്ടിക്കോ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്നുള്ളതാണ് ആദ്യ ഫല സൂചനകള്‍ വ്യക്തമാക്കുന്നത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഏറ്റവുംവലിയ ഒറ്റകക്ഷിയായേക്കും. കാലാവധി അവസാനിക്കുന്നതിന് മുന്‍പെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തെരേസ മേയുടെ അമിത ആത്മവിശ്വാസത്തിന് കിട്ടിയ തിരിച്ചടിയായാണ് തെരഞ്ഞെടുപ്പ് ഫലത്തെ വീക്ഷിക്കുന്നത്.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 302 സീറ്റുകളില്‍ കണ്‍ര്‍വേറ്റീവ് പാര്‍ട്ടിയും 256 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടിയും മുന്നേറുകയാണ്. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 34 സീറ്റുകളില്‍ മുന്നേറി. ബ്രക്‌സിറ്റ് നടപ്പാക്കുന്നതിന് ശക്തി പകരുന്നതിനായിരുന്നു തെരേസ മേ അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.