കോട്ടയത്തും സി പി എം ബി ജെ പി സംഘര്‍ഷം

കോട്ടയത്തും സി പി എം ബി ജെ പി സംഘര്‍ഷം. കഴിഞ്ഞ ദിവസം കോട്ടയം നീലിമംഗലത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് മര്‍ദനം ഏറ്റിരുന്നു. കൂടാതെ ബിജെപിയുടെ കൊടിമരങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ന് വൈകുന്നേരം ഇരുന്നൂറോളം ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി റോഡിലിറങ്ങി. ഇവരെ എം സി റോഡില്‍ പോലീസ് തടഞ്ഞത് ചെറിയ സംഘര്‍ഷത്തിനു കാരണമായി. അതുപോലെ അതിനടുത്ത പ്രദേശമായ കുമാരനല്ലൂരില്‍ സിപിഎം പ്രവര്‍ത്തകരും കൂട്ടമായി എത്തിയത് ജനങ്ങളില്‍ പരിഭ്രാന്തിക്ക് ഇടയാക്കി. എന്നാല്‍ ശക്തമായ പോലീസ് സാന്നിധ്യം ഒരു വന്‍സംഘര്‍ഷം ഒഴിവായി പോകുന്നതിനു കാരണമായി. പ്രതിഷേധത്തെ തുടര്‍ന്ന്‍ മണിക്കൂറുകളോളം എം സി റോഡില്‍ ഗതാഗതം തടസപ്പെട്ടു.  സി പി എം ബി ജെ പി സംഘര്‍ഷം കേരളം മുഴുവനും വ്യാപിക്കുന്ന ഒരു സ്ഥിതിവിശേഷമാണ് ഇപ്പോള്‍ കാണുവാന്‍ കഴിയുന്നത്. പല ഇടങ്ങളിലും പോലീസ് നിഷ്ക്രിയമായ പ്രവര്‍ത്തനമാണ് കാണിക്കുന്നത്.ഇത് സംഘര്‍ഷങ്ങള്‍ വ്യാപിക്കുവാന്‍ കാരണമാകുന്നു.