കോഴിക്കോട് ജില്ല ഹര്‍ത്താല്‍: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം, എബിവിപി കോഴിക്കോട് ജില്ലാ ഓഫീസും തകര്‍ത്തു

സി.പി.എം. കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിലേയ്ക്ക് ഇന്നലെ രാത്രി ഉണ്ടായ ബോബേറില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ സി.പി.എം. ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം. ഹര്‍ത്താല്‍ അനുകൂലികള്‍ പാളയത്ത് പത്ര ഫോട്ടോഗ്രാഫര്‍മാരെ അക്രമിച്ചു.

ഇന്ത്യന്‍ എക്‌സ്പ്രസിലെ ഫോട്ടോഗ്രാഫര്‍ പി. സനേഷിന്റെ ക്യാമറ അടിച്ചു തകര്‍ത്തു. കേരള ഭൂഷണത്തിലെ ഫോട്ടോഗ്രാഫര്‍ ശ്രീജേഷിന്റെ ക്യാമറയിലെ മെമ്മറി കാര്‍ഡ് കൊണ്ടുപോയി. ഹര്‍ത്താല്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് സംഭവം. എ.ബി.വി.പി കോഴിക്കോട് ജില്ലാ ഓഫീസും ഹര്‍ത്താലിന്റെ മറവില്‍ അക്രമികള്‍ തകര്‍ത്തു.ഇന്നലെ രാത്രിയിലുണ്ടായ ബോബേറില്‍ സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.