‘ഹുസ്ന’ പ്രവാസി കമ്മറ്റി നിലവില്‍ വന്നു
ഖത്തര്‍: കാപ്പാട് കെ.കെ.എം ഇസ്ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ‘ഹുസ്നക്ക്’ ജി.സി.സി കമ്മറ്റി നിലവില്‍ വന്നു. അബൂബക്കര്‍ സിദ്ധീഖ് ഹസനി (യു.എ.ഇ) പ്രസിഡണ്ടും സഫീര്‍ ഹസനി മൂടാടി (ഖത്തര്‍) സെക്രട്ടറിയുമായ പതിനാറംഗ കമ്മറ്റിയാണ് രൂപീകരിച്ചത്. അബൂബക്കര്‍ സ്വാദിഖ് ഹസനി, ഉമറലി ഹസനി അറക്കല്‍ (സൗദി) എന്നിവര്‍ വൈസ് പ്രസിഡണ്ടായും ജനൂബ് ഹസനി (ബഹ്റൈന്‍) റിസ്വാന് ഹസനി(ഖത്തര്‍) ജോയിന്റ് സെക്രട്ടറിമാരായും ഫാറുഖ് ഹസനി (ഒമാന്‍) ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും അഷ്റഫ് ഹസനി (ഖത്തര്‍) ട്രഷററായും അനസ് ഹസനി (ബഹ്റൈന്‍) അസിസ്റ്റന്റ് കോഡിനേറ്ററായും തെരഞ്ഞെടുക്കപ്പെട്ടു. സഈദ് അഹമ്മദ് ഹസനി, അഷ്കര്‍ ഹസനി, ശഹാബ് അഹമ്മദ് ഹസനി, ഇസ്മാഈല്‍ ഹസനി, ഹബീബ് ഹസനി, ഹാസില്‍ ഹസനി തുടങ്ങിയവരാണ് എക്സിക്കൂട്ടീവ് മെമ്പര്‍മാര്‍.
അക്കാഡമി മുന്‍ പ്രിന്‍സിപ്പാള്‍ റഷീദ് റഹ്മാനി കൈപ്രം ഹുസ്ന ജി.സി.സി കോഡിനേറ്റര്‍ ഷറഫുദ്ദീന് ഹസനി, സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് സ്വാദിഖ് ഹസനി മൂരാട്, സെക്രട്ടറി ശഫീഖ് ഹസനി തുടങ്ങിയവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.