എല്‍ഡിഎഫ് മദ്യ നയം: പിന്തുണച്ച് ഐന്‍ടിയുസിയും, തൊഴിലാളികള്‍ക്ക് അനുകൂലമെന്ന് ആര്‍ ചന്ദ്രശേഖരന്‍
തിരുവനന്തപുരം: എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യനയത്തെ പിന്തുണച്ച് ഷിബു ബേബി ജോണിനു പുറകെ കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സി. രംഗത്ത്. പുതിയ മദ്യനയം തൊഴിലാളികള്‍ക്ക് അനുകൂലമായ നയമാണെന്ന് ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയും മുന്‍ മുഖ്യമന്ത്രിയും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു. ഇടത് സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചതിനേത്തുടര്‍ന്ന് ഭിന്നാഭിപ്രായങ്ങളാണ് യു.ഡി.എഫില്‍ നിന്ന് ഉയരുന്നത്.