എല്‍ഡിഎഫ് മദ്യ നയം സ്വാഗതം ചെയ്ത് ഷിബു ബേബി ജോണ്‍; യുഡിഎഫ് മദ്യ നയത്തിന് വിമര്‍ശനം
എല്‍.ഡി.എഫ്. മദ്യനയത്തെ സ്വാഗതം ചെയ്ത് ആര്‍.എസ്.പി(ബി) നേതാവ് ഷിബു ബേബി ജോണ്‍. ഇടത് സര്‍ക്കാരിന്റെ മദ്യനയം സ്വാഗതാര്‍ഹവും അനിവാര്യതയുമാണ്.
കഴിഞ്ഞ ബാര്‍ പൂട്ടല്‍ നയം തികച്ചും വൈകാരികമായ അസമയത്തെ അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നു. അതു കൊണ്ടാണ് കേരള വികസനത്തിന് അനിവാര്യമായിരുന്ന യു.ഡി.എഫ്. തുടര്‍ ഭരണം ഇല്ലാതായതെന്നും ഷിബു ബേബി ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തെ മദ്യനയത്തെ മുന്‍ തൊഴില്‍ വകുപ്പ് മന്ത്രി വിമര്‍ശിക്കുകയും ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം