ആത്മീയ വെളിച്ചമേകി എസ്.കെ.ഐ.സി ഇഫ്താര്‍ സംഗമം
റിയാദ്: സമസ്ത കേരള ഇസ്ലാമിക് സെന്റര്‍ റിയാദ് കമ്മറ്റി ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സും സംഘടിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ: ആലിക്കുട്ടി മുസ്ല്യാര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുസ്ലീം ലോകത്തെ പുതിയ പ്രതിസന്ധകള്‍ക്ക് കാരണം നമ്മുടെ മോശമായ പ്രവര്‍ത്തികളാണെന്നും സത്കര്‍മ്മങ്ങളിലേക്കുള്ള തിരിച്ച് പോക്കാണ് ഏറ്റവും നല്ല പ്രതിരോധ മാര്‍ഗ്ഗമെന്നും അദ്ധേഹം ഉദ്‌ബോധിപ്പിച്ചു. ഗള്‍ഫ് രാഷ്ട്രങ്ങളിലെ പ്രതിസന്ധി കേരളീയ സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നും എല്ലാം രമ്യതയില്‍ പരിഹരിക്കപ്പെടാനുള്ള പ്രാര്‍ത്ഥകളാണവശ്യമെന്നും അദ്ധേഹം ഓര്‍മ്മപ്പെടുത്തി.
ചടങ്ങില്‍ പുതുതായി രൂപീകരിക്കപ്പെട്ട എസ്.കെ.എസ്.ബി.വി കമ്മറ്റിയുടെ പ്രഖ്യാപനം ആലിക്കുട്ടി മുസ്ല്യാര്‍ നിര്‍വ്വഹിച്ചു . മജ്‌ലിസുന്നൂര്‍ സംഗമത്തിന് എസ്.കെ.ഐ.സി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് ശാഫി ദാരിമി പാങ്ങ്, മൂനീര്‍ അസ്അദി, അബ്ദുറഹ്മാന്‍ ഹുദവി
തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ഇഫ്താര്‍ സംഗമത്തില്‍ റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടത്തു.
എസ്.കെ.ഐ.സി സൗദി നാഷണല്‍ കമ്മറ്റി പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഇഫ്താര്‍ സന്ദേശം നല്‍കി. മോഡേര്‍ണ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഹനീഫ മാസ്റ്റര്‍, കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി മൊയ്തീന്‍ കോയ കല്ലമ്പാറ, ബശീര്‍ ചേലേമ്പ്ര, എസ്.കെ.ഐ.സി ട്രഷറര്‍ അബ്ദുറഹ്മാന്‍ ഫറോഖ്, അബൂബക്കര്‍ ഫൈസി ചുങ്കത്തറ തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു. ഇഫ്താര്‍ സംഗമത്തിന് ഹബീബുള്ള പട്ടാമ്പി, മുഹമ്മദലി ഹാജി തിരുവേഗപ്പുറ, റസാഖ് വളക്കൈ, ശമീര്‍ പുത്തൂര്‍, ജൂനൈദ് മാവൂര്‍, ഇഖബാല്‍ കാവനൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.