സര്‍ക്കാര്‍ സംരക്ഷണകേന്ദ്രത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍
പോസ്‌കോ കേസുകളിലെ ഇരകളായി സാമൂഹിക ക്ഷേമവകുപ്പിന്റെ കീഴിലുള്ള അഞ്ചാലുംമൂട് സംരക്ഷണകേന്ദ്രത്തില്‍ അന്തേവാസികളായ രണ്ട് ദളിത് പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കരുനാഗപ്പള്ളി സ്വദേശിനി 17കാരി വിദ്യാര്‍ത്ഥിനിയും കിളികൊല്ലൂര്‍ സ്വദേശിനിയായ 15കാരിയും ആണ് മരിച്ചത്. പുലര്‍ച്ച അഞ്ച് മണിയോടെ ഇരുവരെയും ഗോവണിയുടെ കൈവരിയില്‍ കയറില്‍ തൂങ്ങി നിലയില്‍ കണ്ടെത്തുകയായിരുന്നു.
രുന്നു. ഇരുവരും കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. ഒരാള്‍ പ്ലസ് വണ്ണിലേയ്ക്കും ഒരാള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്. വീട് സുരക്ഷിതമല്ലെന്ന് കണ്ട് ശിശുക്ഷേമ സമിതിയാണ് ഇരുവരെയും ആഫ്റ്റര്‍ കെയര്‍ ഹോമിലെത്തിച്ചത്. ഒരാള്‍ അഞ്ച് മാസം മുമ്പും മറ്റേയാള്‍ ഒരു മാസം മുമ്പുമാണ് ഇവിടെയെത്തിയത്. ഇരുവരുടെയും അമ്മമാര്‍ കാണാന്‍ എത്താറുണ്ടായിരുന്നു.
പുനരധിവാസ കേന്ദ്രത്തില്‍ 85 വിദ്യാര്‍ത്ഥിനികളാണ് താമസിക്കുന്നത്. 21 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കാണ് ഇവിടെ സംരക്ഷണം നല്‍കുന്നത്. ചുമതലക്കാരിയായ സൂപ്രണ്ട് ഷൈനി അവധിയിലായിരുന്നു. ഇവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.