പ്രതിഷേധം കനത്തു: മൃഗശാലയില്‍ ജീവനുള്ള കഴുതയെ കടുവക്കൂട്ടിലെറിഞ്ഞു (വീഡിയോ)
ചൈനയിലെ മൃഗശാലയില്‍ പ്രതിഷേധ സൂചകമായി ഏതാനും ചിലര്‍ ജീവനുള്ള കഴുതയെ കടുവക്കൂട്ടിലെറിഞ്ഞു. മൃഗശാലയില്‍ നിന്ന് ലാഭവിഹിതം ലഭിക്കാത്തതിലുള്ള അരിശം തീര്‍ക്കാനാണ് ഇങ്ങനെ ചെയ്തത്. യാങ്ഷെങ് സഫാരി പാര്‍ക്കിലാണ് സംഭവം. വിഹിതം ലഭിക്കാത്തിനെ തുടര്‍ന്ന് രോഷാകുലരായ ഓഹരി ഉടമകള്‍ മൃഗശാലയിലെ മൃഗങ്ങളെ പിടികൂടി പുറത്ത് വില്‍ക്കാനായി കൊണ്ടു പോയി.
എന്നാല്‍ ഈ നീക്കം സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതോടെ കഴുതയെ കടുവക്കൂട്ടിലേക്ക് എറിയുകയായിരുന്നു. ഈ പ്രവൃത്തിയിലൂടെ ഒരു കടുവയുടെ ഭക്ഷണച്ചിലവെങ്കിലും ലാഭിക്കാമല്ലോ എന്നായിരുന്നു ഓഹരി ഉടമകളില്‍ ഒരാളുടെ പ്രതകരണം.