മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു ; വിദ്യാര്‍ത്ഥികള്‍ ചെയ്തത് ഭീകരമായ കുറ്റം എന്ന് കോടതി

ലക്​നോ : യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കരിങ്കൊടി കാണിച്ച 14 വിദ്യാർഥികൾക്കാണ് ​ കോടതി ജാമ്യം  നിഷേധിച്ചത്.   ലക്​നോ ജുഡീഷൽ മജിസ്​ട്രേറ്റ്​ കോടതിയാണ്  ജാമ്യം നിഷേധിച്ചത്​. ഗൗരവകരമായ കുറ്റമാണ്​ ഇവർ നടത്തിയതെന്ന്​ പറഞ്ഞാണ്​ കോടതി ഇവർക്ക്​ ജാമ്യം നിഷേധിച്ചത്​. ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്​റ്റഡിയിൽ അയക്കാനും കോടതി ഉത്തരവിട്ടു. ബുധനാഴ്​ചയാണ്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ലക്​നോ യൂനിവേഴ്​സിറ്റിയിലെ വിദ്യാർഥികൾ കരിങ്കൊടി കാണിച്ചത്​. ഇതിൽ 14 പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്യുകയും പിന്നീട് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.