ചാണകം, ഗോമൂത്രം: ശാസ്ത്രീയ വശങ്ങളെ കുറിച്ച് ഇന്ത്യ പഠിക്കും, കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍
ഗോമൂത്രം, ചാണകം എന്നിവയുടെ ശാസ്ത്രീയ വശങ്ങളെ കുറിച്ച് ഇന്ത്യ വളരെ ഗൗരവത്തോടെ പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍. ക്ലീന്‍ എനര്‍ജി മിനിസ്റ്റീരിയല്‍ മീറ്റില്‍ സംസാരിക്കവെ ചൈനയില്‍ വെച്ചായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
പശുവില്‍ നിന്ന് ലഭിക്കുന്ന പഞ്ചഗവ്യത്തെ കുറിച്ച് പഠനം നടന്നു കൊണ്ടിരിക്കുകയാണ്. ഈ പഠനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ പാല്‍, ഗോമൂത്രം എന്നിവയെ കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ചാണകം, ഗോമൂത്രം, പാല്‍, തൈര്, നെയ്യ് എന്നിവയുടെ മിശ്രിതമായ പഞ്ചഗവ്യത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശാസ്ത്രഞ്ജരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.