ചുറ്റും ഭീകരാന്തരീക്ഷം. പത്രം വായിക്കാനോ മൊബൈല്‍ ഉപയാഗിക്കാനോ അനുവാദമില്ല. ഹാദിയയുടെ വീട്ടു വിശേഷങ്ങള്‍ ഇങ്ങനെയൊക്കെയാണ്.
മാതാപിതാക്കളുടെ സമ്മതം കൂടാതെ മതം മാറി വിവാഹം കഴിച്ചതിന് കോടതി വിവാഹം അസാധുവാക്കിയ ഹാദിയ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍. കഴിഞ്ഞ മാസം 24 നായിരുന്നു ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത് കോടതി അവളെ മാതാപിതാക്കളുടെ സംരക്ഷണത്തിലയച്ചത്. എന്നാല്‍ കനത്ത പോലീസ് സുരക്ഷയോടെ വീട്ടു തടങ്കലില്‍ കഴിയുന്ന പെണ്‍കുട്ടി കടുത്ത മനുഷ്യവകാശ ലംഘനങ്ങളാണ് നേരിടുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവാദമില്ല. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ പാടില്ല. ടി.വി കാണാനോ പത്രം വായിക്കാനോ ഉള്ള സൗകര്യമില്ല. സദാസമയവും മുറിക്കകത്ത് രണ്ട് വനിതാ പോലീസുകാരുടെ സാനിധ്യമുണ്ടാവും. ഊണും ഉറക്കവും അവരുടെ കാവലില്‍ തന്നെ. റമളാന്‍ മാസം പകല്‍ മുഴുവന്‍ നോമ്പെടുക്കുന്ന ഹാദിയ ഖുര്‍ആന്‍ പാരായണത്തിലും മറ്റ് ആരാധനാ കര്‍മ്മങ്ങളിലുമായി സമയം ചിലവഴിക്കുന്നു. വീട്ടില്‍ അമ്മയോട് സംസാരിക്കാറില്ല. അഛനോട് വളരെ വിരളമായി മാത്രം സംസാരിക്കുന്നു. പുറത്ത് പോലീസുകാരോടല്ലാതെ മറ്റാരോടും സംസാരിക്കാനുള്ള അനുവാദമില്ല ഹാദിയയുടെ വീട്ടില്‍ നിന്നും പുറത്ത് വരുന്ന വിവരങ്ങളാണിതെല്ലാം.
ഇതിന് പുറമെ പുറത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിരിക്കുന്നു. മൂന്ന് ടെന്റുകളിലായാണ് അവരുടെ താമസം. ഇതിന് പുറമെ വഴികളിലും അങ്ങാടികളിലും മഫ്തി പോലീസ് ചുറ്റിക്കറങ്ങുന്നു തികച്ചും ഭീതിജനകമായ അന്തരീക്ഷമാണ് നാട്ടില്‍ പോലീസ് ഒരുക്കിയിരിക്കുന്നത്. പട്ടാള ക്യമ്പിന് സമാനമായ സുരക്ഷയാണ് ഹാദിയയുടെ വീടിന് ചുറ്റും. പരിസരത്തുള്ള ഇടവഴികളിലും മറ്റും പോലീസ് സെര്‍ച്ച് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാത്രി സമയങ്ങളില്‍ ലൈറ്റികള്‍ സദാ പ്രകാശിച്ച് കൊണ്ടിരിക്കും. നാട്ടുകാര്‍ക്ക് പോലും സൗര്യജീവിതം നഷ്ടപ്പെടുത്തുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. അഞ്ചും ആറും ജീപ്പുകളിലായി പോലീസ് സദാ റോന്ത് ചുറ്റിക്കൊണ്ടിരിക്കുകയാണ്. പരിസരവാസികള്‍ക്ക് സഞ്ചരിക്കാന്‍ പോലും പോലീസിന്റെ അനുവാദം വേണം. തിരച്ചറിയല്‍ കാര്‍ഡ് പരിശോധനക്ക് ശേഷം മാത്രമേ നാട്ടുകാരെ പോലും ഇത് വഴി സഞ്ചരിക്കാന്‍ അനുവദിക്കുന്നുള്ളൂ. കഴിഞ്ഞ ദിവസം ഹാദിയയുടെ അയല്‍വാസിയായ അമൃതനാഥ് പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് സ്റ്റാറ്റസിലെ ടി.എന്‍ പുരം എന്ന ഗ്രാമത്തില്‍ കേരളാ പോലീസ് സൃഷ്ടിച്ചിരിക്കുന്ന ഭീകരാന്തരീക്ഷത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്.
മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് അഖില ഇസ്ലാം മതം സ്വീകരിച്ചത്. പിന്നീട് കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനെ വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തില്‍ മാതാപിതാക്കളുടെ സാനിധ്യമുണ്ടായില്ല എന്ന പേരിലാണ് കോടതി ഈ വിവാഹം റദ്ദ് ചെയ്തത്. ഈ നടപടി ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നെങ്കിലും കേരളത്തിലെ മുഖ്യധാരാ പാര്‍ട്ടികളൊന്നും ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് മതവും വിവാഹവും തെരഞ്ഞെടുത്തതെന്ന് പെണ്‍കുട്ടി കോടതിയില്‍ വ്യക്തമാക്കിയിരുന്നെങ്കിലും മെഡിക്കല്‍ ഡോക്ടറായ ഹാദിയയുടെ മൊഴി വിലക്കെടുക്കാന്‍ കോടതി തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഹാദിയയെ വൈക്കത്തെ മാതാപിതാക്കളുടെ വീട്ടിലെത്തിക്കുന്നത്.
നീതി നിഷേധത്തിന് പുറമെ കടുത്ത മനുഷ്യാവകാശ ലംഘനം കൂടിയാണ് ഇപ്പോള്‍ ഹാദിയക്കെതിരെ പോലീസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നത്. ഐ.സ് ബന്ധമാരോപിച്ച് പ്രശ്‌നത്തിന് തീവ്രവാദ മുഖം ചാര്‍ത്തിയതോടെ സംസാരിക രാഷ്ട്രീയ സംഘടകളും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. എസ്.ഡി.പി.ഐ വിഷയം ഏറ്റെടുത്ത് സമരങ്ങളൊക്കെ നടത്തിയിരുന്നെങ്കിലും അത് വിവാദമായതിനെ തുടര്‍ന്ന് അവരും പിന്നോട്ട് പോയിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാക്കള്‍ ഹാദിയയുടെ വീട് സന്ദര്‍ശിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു എന്നാല്‍ പെണ്‍കുട്ടിയോട് സംസാരിക്കാനുള്ള അനുവാദം കിട്ടിയിരുന്നില്ല. കേരളം പോലൊരു സംസ്ഥാനത്ത് ഇത്ര വലിയ മനുഷ്യാവകാശ ലംഘനം നടന്നിട്ടും സി.പി.എം പോലുള്ള ഇടതുപക്ഷ സംഘടകള്‍ പോലും മൗനം തുടരുകയാണ്.