ഇടതോ വലതോ: മുന്നണി പ്രവേശം ഉടനെന്ന് സി.എഫ്. തോമസ്
കോട്ടയം: കേരള കോണ്‍ഗ്രസ് എം ഉടനെ തന്നെ മുന്നണി പ്രവേശനം നടത്തുമെന്ന് പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ സി.എഫ്. തോമസ്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനം നടത്തുമെന്നും എന്നാല്‍ ഏത് മുന്നണിയിലാണ് പ്രവേശിക്കുക എന്നാല്‍ ഏത് മുന്നണിയിലേക്കാണെന്നത് വെളിപ്പെടുത്താനും സി.എഫ്. തോമസ് തയ്യാറായില്ല.
കെ.എം. മാണിയും മുന്നണി പ്രവേശനത്തെ കുറിച്ച് പ്രതികരിച്ചു. ഏത് മുന്നണിയിലാണ് പ്രവേശിക്കുന്നത് എന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും യുക്തമായ സമയത്ത് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നായിരുന്നു മാണിയുടെ പ്രതികരണം.