കൊടിമരം നശിപ്പിച്ചവരെ കൈകാര്യം ചെയ്യാന്‍ മുണ്ടു മടക്കിക്കുത്തി പി.സി ജോര്‍ജ്
വടിവാളും കുറുവടിയുമായെത്തി പാര്‍ട്ടിയുടെ കൊടിമരം നശിപ്പിച്ച ശേഷം വിദ്യാര്‍ത്ഥി നേതാവിനെ തല്ലാന്‍ ഓടിച്ചവരെ നേരിടാന്‍ മുണ്ടും മടക്കിക്കുത്തി പി.സി ജോര്‍ജ്.
ഈയിടെ പുറത്തിറങ്ങിയ ‘അച്ചായന്‍സ് ‘ എന്ന സിനിമയില്‍ പി.സി അഭിനയിച്ച ഈ രംഗമാണ് അപ്ലോഡ് ചെയ്ത് 10 മിനിറ്റ് ആകുമ്പോള്‍ തന്നെ 20,000 ത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു നവ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.
പ്രകാശ് രാജ്, ജയറാം, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ വലിയ താര നിരായുള്ള ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശന വിജയം നേടിയില്ലെങ്കിലും പി.സി അഭിനയിച്ച ഈ രംഗം ‘മാസ് സീന്‍’ ആയിരുന്നെന്നാണ് പി.സി ആരാധകരുടെ പക്ഷം. ‘പൂഞ്ഞാര്‍ ആശാന്‍’ എന്ന പിസി ജോര്‍ജ് ആരാധകരുടെ ഫേസ് ബുക്ക് പേജില്‍ പബ്ലിഷ് ചെയ്ത ഈ രംഗം അദ്ധേഹത്തിന്റെ ആരാധര്‍ പറഞ്ഞതുപോലെ തന്നെ മാസ് സീന്‍ തന്നെ.