ദേശ, ഭാഷ വ്യത്യാസങ്ങള്‍ അപ്രസക്തമായ പ്രവാസി സൗഹൃദത്തിന്റെ മാതൃകയായി നവയുഗം കൊദറിയ ഈസ്റ്റ് യൂണിറ്റിന്റെ ഇഫ്താര്‍ സംഗമം

ദമ്മാം: ദേശ,ഭാഷ വ്യത്യാസങ്ങള്‍ മറന്ന പ്രവാസി തൊഴിലാളികളുടെ സൗഹൃദ കൂട്ടായ്മയില്‍, നവയുഗം സാംസ്‌കാരികവേദി ദമ്മാം കൊദറിയ ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്ത ഇഫ്താര്‍, വിവിധ സംസ്ഥാനക്കാരായ ഇന്‍ഡ്യാക്കാര്‍ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്‌ളാദേശ്, ഈജിപ്റ്റ് മുതലായ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ദമ്മാം ഖൊദറിയയിലെ മിഡിലിസ്റ്റ് വര്‍ക്‌സ്‌ഷോപ്പ് ഹാളില്‍ നടന്ന ഇഫ്താറില്‍ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍.ജി, ജനറല്‍ സെക്രെട്ടറി എം.എ. വാഹിദ് കാര്യറ, രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍, കേന്ദ്രകമ്മിറ്റി നേതാക്കളായ ലീന ഉണ്ണികൃഷ്ണന്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, അരുണ്‍ ചാത്തന്നൂര്‍, ദാസന്‍ രാഘവന്‍, ഉണ്ണികൃഷ്ണന്‍, സുമിശ്രീലാല്‍ എന്നിവര്‍ പങ്കെടുത്തു.

നവയുഗം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകം, ഹബീബ് അമ്പാടന്‍ എന്നിവര്‍ റംസാന്‍ പ്രഭാഷണം നടത്തി. നവയുഗം നേതാക്കളായ നവാസ്.എ.കെ.എം, ശ്രീകുമാര്‍ കായംകുളം, നജീബ് എന്നിവര്‍ സംസാരിച്ചു.

നവയുഗം കൊദറിയ ഈസ്റ്റ് ഭാരവാഹികളായ എസ്.പ്രസന്നന്‍, രാജന്‍ പിള്ള, വിനീഷ് മിഡിലിസ്റ്റ്, റഷീദ് പെരുമ്പാവൂര്‍, രതീഷ്, ബാബുക്കുട്ടന്‍, ബിജീഷ് ഹരി, സനല്‍ എടപ്പാള്‍, നന്ദു മലര്‍വാടി, മോഹന്‍ദാസ്, മണിലാല്‍, റോഷിനി,സുമേഷ്, വര്‍ഗ്ഗീസ് മിഡിലിസ്റ്റ് എന്നിവര്‍ ഇഫ്താറിന് നേതൃത്വം നല്‍കി.