പ്രാരാബ്ദങ്ങളുടെ നടുവില്‍ മാവേലിക്കര ജില്ലാ ആശുപത്രി: ജനകീയ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അനി വര്‍ഗീസ് ഉപവാസ സമരം നടത്തി
മാവേലിക്കര: ജില്ലാ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി ജില്ലാ കമ്മിറ്റി നടത്തുന്ന സമരത്തിന്റെ ആദ്യഘട്ടമായി ഏകദിന ഉപവാസം നടത്തി. ഡങ്കി പനി ഉള്‍പെടെ മഴക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിച്ചിട്ടും 55 ഡോക്ടര്‍മാര്‍ ഉണ്ടാകേണ്ട ആശുപത്രിയില്‍ പകുതി ഡോക്ടര്‍മാരുടെ സേവനംപോലും ലഭിക്കാതെ സാധാരണ ജനം വലയുന്ന അവസ്ഥ കണക്കിലെടുത്താണ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തിയത്.
125 വര്‍ഷം പഴക്കമുള്ള ഈ ആശുപത്രിയില്‍ ദിവസേന 1300-ലധികംരോഗികള്‍ ചികിത്സ തേടി എത്തുന്നുണ്ട്. ഇവിടെ ആകെ ഒരു ഫിസിഷ്യന്റെ സേവനമാണു ലഭിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇവിടെ എത്തുന്ന പാവപ്പെട്ട രോഗികളെ മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞയക്കുന്ന ജോലി മാത്രമാണ് ഡോക്ടര്‍മാര്‍ക്ക് ഉള്ളത്. പരസര മലനീകരണവും ദുര്‍ഗന്ധവും കാരണം മൂക്കുപൊത്തി നില്‍ക്കേണ്ട അവസ്ഥയാണ്.വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ അത്യാഹിത വിഭാഗത്തില്‍ പോലും പരിചരണം ലഭിക്കുന്നില്ല.
സമൂഹത്തിന്റെ വിവിധ തുറകളില്‍പെട്ട അനേകര്‍ പിന്തുണ നല്‍കിയ ഉപവാസ സമരം ഗാന്ധിയന്‍ കെ.ഗംഗാധരപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ ചെയര്‍മാന്‍ വി.പി. ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.ജോര്‍ജ് തഴക്കര സമര പ്രഖ്യാപനം നടത്തി. ശബരിമലപ്രഥമ പുറപ്പെടാ ശാന്തി നീലമന ഇല്ലം ഗോവിന്ദന്‍ നമ്പൂതിരി, ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസന സെക്രട്ടറി ഫാ.എബി ഫിലിപ്പ്, ഇമാം അബ്ദുള്‍ വാഹിദ്, സ്വാമി സൂക്ഷ്മാനന്ദന്‍, സ്വാമി ഗീതാനന്ദന്‍, ഓര്‍ത്തഡോക്‌സ് സഭ പ്രഥമ ഭദ്രാസന സെക്രട്ടറി ഫാ.മത്തായി വിളനിലം, കെ.പി.സി.സി അംഗം അഡ്വ.അനില്‍ ബോസ്, യു.ഡി.എഫ് കണ്‍വീനര്‍ കല്ലുമലരാജന്‍, ജനകീയ സമിതി മീഡിയ കണ്‍വീനര്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കള, എന്‍.എസ്.എസ് പ്രതിനിധി സഭാഗം അഡ്വ.കെ.ജി.സുരേഷ്, എസ്.എന്‍.ട്രസ്റ്റ് ഡയറക്ടര്‍ അഡ്വ.ഇറവങ്കര വിശ്വനാഥന്‍, ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ.ജേക്കബ് ജോണ്‍, ഫാ.സോനു, സൈമണ്‍ കൊമ്പശ്ശേരില്‍, ജോണ്‍ കെ.മാത്യു, ഉമ്മന്‍ ജോണ്‍, ഏബ്രഹാം മാത്യം വീരപ്പള്ളി, മാര്‍ത്തോമ്മ സഭാ മുന്‍ ഭദ്രാസന ട്രഷറര്‍ ഫിലിപ്പ് പൈനുംമുട്ടില്‍, കത്തീഡ്രല്‍ വികാരി ഫാ.ജോണ്‍സ് ഈപ്പന്‍, സഹവികാരി ഫാ.പ്രസാദ് വി.മാത്യു, ഫാ.ഗീവര്‍ഗീസ് പൊന്നോല, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ഗോപന്‍, ഡി.സി.സി.സെക്രട്ടറിമാരായ അലക്‌സ് മാത്യു, എം.ശ്രീകുമാര്‍, ഗീതാ രാജന്‍, തോമസ് ചാക്കോ, കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ജെന്നിംഗ്‌സ് ജേക്കബ്, സംസ്ഥാന കമ്മിറ്റി അംഗം സതീശ് ചെന്നിത്തല, വിശ്വകര്‍മ്മ സഭ സെക്രട്ടറി എന്‍.മോഹന്‍ദാസ്, അമ്യതാനന്ദമഠം കോഡിനേറ്റര്‍ മുരളി പന്തപ്ലാവ്, കെ.പി.എം.എസ് നേതാവ് അഡ്വ.റ്റി.സി.പ്രസന്ന, ഒറ്റയാന്‍ സമരനേതാവ് മാവേലിക്കര സുദര്‍ശനന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ജി.കോശി തുണ്ടുപറമ്പില്‍, പ്രസന്ന ബാബു, കൃഷ്ണകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അഭിലാഷ് തമ്പിനാകത്ത്, പി.വി.സൂരജ്,വള്ളികുന്നം പഞ്ചായത്ത് അംഗം ജി.രാജീവ്, ചെന്നിത്തല പഞ്ചായത്ത് അംഗങ്ങളായ തോമസുകുട്ടി കടവില്‍, ബിനു.സി.വര്‍ഗീസ്, സാം പോച്ചയില്‍, മാന്നാര്‍ പഞ്ചായത്ത് അംഗം ചിത്ര ,തഴക്കര പഞ്ചായത്ത് അംഗങ്ങളായ സൂര്യ വിജയകുമാര്‍, സാലി റെജി വെളിയനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സജീവ്, മാവേലിക്കര വൈ.എം.സി.എ പ്രസിഡന്റ് സാജന്‍ നാടാവള്ളി, സെക്രട്ടറി രാജീവ് തൂമ്പുങ്കല്‍, വൈസ്‌മെന്‍ വൈസ് പ്രസിഡന്റ് എം.ജെ ഫിലിപ്പ്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ സക്കീര്‍ ഹുസൈന്‍, താജുദീന്‍, അജിത്ത് കണ്ടിയൂര്‍, തണ്ടാര്‍ മഹാസഭ മേഖല പ്രസിഡന്റ് വിജയന്‍,എന്നിവര്‍ പ്രസംഗിച്ചു.
സമാപന സമ്മേളനം ചെറുകോല്‍ ശുഭാനന്ദാശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ കോഡിനേറ്റര്‍ സാബു പരിമണം അദ്ധ്യക്ഷത വഹിച്ചു.പ്രവീണ്‍ ഇറവങ്കര, സാമ്പവ സഭ സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ മുല്ലശ്ശേരി, ശാലേം ഡയറക്ടര്‍ ഫാ.പി.കെ.വര്‍ഗീസ്, കെ.പി.സി.സി ഹരിത കേരളം വൈസ് പ്രസിഡന്റ് മoത്തില്‍ ഷുക്കൂര്‍ യുവജപ്രസ്ഥാനം കേന്ദ്ര സെക്രട്ടറി ഫാ.അജി.കെ.മാത്യു, എം.ജി.ഒ.സി.എസ് എം.വൈസ് പ്രസിഡന്റ് ഫാ.സന്തോഷ് ജോര്‍ജ്, ശില്പി ജോണ്‍സ് കൊല്ലകടവ് , രാജന്‍ തെക്കേവിള, ബാലന്‍ തയ്യില്‍റെജി കുഴിപറമ്പില്‍, രാജ്യമലയില്‍, ബിജു ഗ്രാമം, ജോസഫ് കുട്ടി ഗ്രാമം, ഡോ.ശാമുവേല്‍, ഡോ.ജയപ്രകാശ്, ഫാ. ജസ്റ്റിന്‍ അനിയന്‍, ഫാ.ജോബ്, അനില്‍ ശങ്കര്‍, അയ്യപ്പന്‍ പിള്ള, ഷിനോജ് പണിക്കര്‍ ,ഷൈന്‍ മോന്‍, മനു ഡാനിയേല്‍, റോയന്‍, റെജിന്‍ ആലിന്റെ തെക്കേതില്‍, ജി.ഗോപകുമാര്‍, അഡ്വ.ശ്രീനിവാസനന്‍ പിള്ള, അഡ്വ.ശെല്‍വരാജ പിള്ള, ജിജി ഹസന്‍, അഡ്വ.ആനി ഉമ്മന്‍, റെജി വഴുവാടി, ഐപ്പ് ജോണ്‍, അച്ചന്‍കുത്ത്, ഇടിക്കള തോമസ് വെള്ളാപ്പള്ളി, ചന്ദ്രന്‍ തഴക്കര, മിനി തുമ്പമണ്‍, പ്രൊഫ രാധാമണികഞ്ഞമ്മ, മോന്‍സിപടിഞ്ഞാറെ തലയ്ക്കല്‍, റ്റി.രാജു, രഞ്ജന്‍ മുറിമല, മാത്യു കണ്ടത്തില്‍, ടൈറ്റസ് ഉമ്മന്‍, എം.ജയമോഹന്‍, റ്റി.എസ് സാബു പാവുക്കര, റ്റി.എസ്. ഷെഫീക്ക് മാന്നാര്‍, ശരത്ത് എസ്.പിള്ള, അജയന്‍ തൈപ്പറമ്പില്‍, തമ്പി ഈപ്പന്‍ പറമ്പില്‍, മാത്യു ചെന്നിത്തല, മോനച്ചന്‍ അറുനൂറ്റിമംഗലം, വിനു ഡാനിയേല്‍, സുജിത്ത് വെട്ടിയാര്‍, ജെഫി ഫിലിപ്പ്, റിജോ. ടി. ശാമുവേല്‍, തിരക്കഥാകൃത്ത്, ബിജു.ടി ചെറുകോല്‍, സജി താഴ്ചയില്‍ ജോജോ മാത്യു, റെയ്ച്ചല്‍ മുതിര കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.നൂറു കണക്കിന് ജനങ്ങള്‍ പിന്തുണയുമായി എത്തിയ ഉപവാസ സമരത്തിന് സമാപനം കുറിച്ച് അനിവര്‍ഗീസിന് കല്ലുമലരാജന്‍ നാരങ്ങാ നീരുനല്‍കി.
യുദ്ധകാലാടിസ്ഥാനത്തില്‍ അധീകൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ജൂലൈ 9 മുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിന് തയ്യാറാകുമെന്ന് അനി വര്‍ഗീസ് പറഞ്ഞു.