വേള്‍ഡ് മലയാളി ഫെഡറേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ്: ആഗോളതലത്തില്‍ വ്യാപകമായി രൂപപ്പെട്ടു കൊണ്ടിരിക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) കുവൈറ്റ് ചാപ്റ്ററിന്റെ നേത്രുത്വത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത വിരുന്നില്‍ അല്‍ഗാനിയം കാറ്ററിംഗ് സംഭാവന ചെയ്ത നോമ്പുതുറ വിഭവങ്ങള്‍ ചടങ്ങിനു മാറ്റു കൂട്ടി.

ഡബ്ലിയു.എം.എഫ് കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് ടോം ജേക്കബ് അധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ശ്രീ ദീപക് കൊച്ചിന്‍ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ശ്രീ ഐഡിയല്‍ സലിം നന്ദിയും അറിയിച്ചു.

മുഖ്യ പ്രഭാഷണം പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ശ്രീ സത്താര്‍ കുന്നില്‍ നിര്‍വഹിച്ചു. ശ്രീ മനോജ് മാവേലിക്കര, റെവ: വി റ്റി യേശുദാസന്‍, ശ്രീ സാം പൈനമൂട്, ശ്രീ ബി എസ്സ് പിള്ള, വൈസ് പ്രസിഡന്റ് ശ്രീ ജൈസണ്‍ ജേക്കബ്, ശ്രീ ലബ്ബ ( കെകെഎംഎ), ശ്രീ അബ്ദുള്‍ റസാഖ് (കെഎംസിസി) എന്നിവര്‍ ആശംസകള്‍ അറിയിച്ചു. 250 നു മുകളില്‍ വരുന്ന കുവൈറ്റ് മലയാളികളെ പങ്കെടുപ്പിച്ചു കൊണ്ടു ഡബ്ലിയു എം എഫ് കുവൈറ്റ് ചാപ്റ്റര്‍ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ഡബ്ലിയു എം എഫ് കുവൈറ്റ് കോര്‍ഡിനേറ്റര്‍ ശ്രീ സുനില്‍ എസ്സ് എസ്സ് പരിപാടികള്‍ നിയന്ത്രിച്ചു.