ശ്രീവല്‍സം ഗ്രൂപ്പ് : മുന്‍മന്ത്രിയുടെ ഒത്താശ കിട്ടിയെന്ന് സിപിഐ
ശ്രീവത്സം ഗ്രൂപ്പിന് ഒത്താശ ചെയ്തത് യു.ഡി.എഫ.് നേതാക്കളെന്ന ആരോപണവുമായി സി.പി.ഐ. രംഗത്ത. ഹരിപ്പാട് ഭൂമി വാങ്ങിക്കൂട്ടാന്‍ യു.ഡി.എഫ്. നേതാക്കള്‍ സഹായം ചെയ്തു . ഇതിന് അന്യസംസ്ഥാനങ്ങളില്‍ ബന്ധമുള്ള മുന്‍മന്ത്രിയും സഹായിച്ചു. നിരവധി ഭൂമിയിടപാടുകള്‍ക്ക് മുന്‍മന്ത്രി ഇടനിലക്കാരനെപ്പോലെ പ്രവര്‍ത്തിച്ചെന്നും സമഗ്ര അന്വേഷണം വേണമെന്നും സി.പി.ഐ. നേതാവ് ടി.ജെ. ആഞ്ചലോസ്.
അതിനിടെ ശ്രീവത്സം സ്ഥാപനങ്ങളിലെ പരിശോധനയില്‍ പത്ത് കോടിയുടെ ഭൂമിയിടപാടിന്റെ രേഖകള്‍ കൂടി കണ്ടുകിട്ടി . ആദായനികുതി വകുപ്പിന്റെ പരിശോധനയിലാണ് ഇവ ലഭിച്ചത്. സ്ഥാപനവുമായി ബന്ധമുള്ള മറ്റു ചിലരിലേക്കും അന്വേഷണം നീളാനിടയുണ്ട്. ഹരിപ്പാട് സ്വദേശിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 11 ലക്ഷം രൂപ കണ്ടെടുത്തു. എന്നാല്‍ ശ്രീവത്സം ഗ്രൂപ്പ് വിദേശ പണമിടപാട് നടത്തിയതിന്റെ തെളിവുകള്‍ ഇതുവരെ കിട്ടിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.