പണ്ഡിറ്റ് വാക്കുപാലിച്ചു; സഹായ ഹസ്തവുമായി അംബേദ്ക്കര്‍ കോളനിയിലെത്തി (വീഡിയോ)
ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലേക്ക് സന്തോഷ് പണ്ഡിറ്റ് എത്തി തന്റെ വാക്കു പാലിച്ചു. തമിഴ് ചിത്രത്തില്‍ നിന്നും മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മാസ്റ്റര്‍ പീസ് എന്ന സിനിമയില്‍ നിന്നും പ്രതിഫലമായി ലഭിച്ച തുക കോളനിയുടെ വികസന പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുമെന്നായിരുന്നു പണ്ഡിറ്റ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
ജാതിവിവേചനത്തിന്റെ പേരില്‍ ചക്ലിയ സമൂദായംഗങ്ങളെ ഒറ്റപ്പെടുത്തുകയും ഹോട്ടലുകളിലും പൊതു ഇടങ്ങളിലും അകറ്റി നിര്‍ത്തുകയും ചെയ്യുന്നത് വലിയ വാര്‍ത്തയായിരുന്നു. കൊല്ലങ്കോട് എത്തിയ പണ്ഡിറ്റ് രാവിലെ പതിനൊന്നോടെ അംബേദ്കര്‍ കോളനിയിലെത്തി.
വീഡിയോ