നാളെ യുഡിഎഫ് ഹര്‍ത്താല്‍ ഇല്ല; സോഷ്യല്‍ മീഡിയ പ്രചാരണം തെറ്റ് രമേശ് ചെന്നിത്തല

നാളെ യു.ഡി.എഫ്. ഹര്‍ത്താല്‍ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോഷ്യല്‍ മീഡിയയില്‍ നാളെ ഹര്‍ത്താലാണെന്ന തരത്തില്‍ പ്രചരണം വ്യാപകമായതോടെയാണ് വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കുന്നത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

എല്‍.ഡി.എഫിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് നാളെ യു.ഡി.എഫ് . ഹര്‍ത്താല്‍ നആണെന്ന തരത്തിലുള്ള വാട്‌സ് ആപ് സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. മാധ്യമങ്ങളില്‍ ഹര്‍ത്താല്‍ സംബന്ധ വാര്‍ത്ത കാണാത്തതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് അടക്കം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ആളുകള്‍ സംശയവുമായെത്തി. ഇതേ തുടര്‍ന്നാണ് ഹര്‍ത്താല്‍ ഇല്ലെന്നും വ്യാജപ്രചരണമാണെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചത്.