ബ്രിട്ടന്‍ കെഎംസിസി ഇഫ്താര്‍ കുടുംബ സംഗമം ഈസ്‌റ് ഹാമില്‍

ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളി ഇഫ്താര്‍ മീറ്റ് ലണ്ടന്‍ ഈസ്റ്റാഹാമില്‍ 16/06/17 വെള്ളിയാഴ്ച 7pm മണിമുതല്‍ 11 pm വരെ

യു കെ യിലെ മുഴുവന്‍ മലയാളികളും കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബ്രിട്ടന്‍ കെഎംസിസി ഈ വര്‍ഷത്തെ റംസാന്‍ റിലീഫ് ‘സൗഹാര്‍ദ്ദ കിറ്റ്’ പ്രാഥമികാവശ്യങ്ങള്‍ക്കു പോലും ബുദ്ധിമുട്ടനുഭവിക്കുന്ന ജാര്‍ഖണ്ഡ് സംസ്ഥാനത്തു വിതരണം ചെയ്യാനും കെഎംസിസി തീരുമാനിച്ചു.

ഇഫ്താര്‍ കുടുംബ സംഗമവും റിലീഫ് പ്രവര്‍ത്തനങ്ങളും വിജയകരമാക്കാന്‍ മുഴുവന്‍ മലയാളികളുടെയും സഹകരണം കെഎംസിസി ആവശ്യപ്പെടുന്നു

Venue: Akshiya Centre 14, South End Road, East Ham, E6 2AA, London, United Kingdom