വിയര്‍പ്പൊഴുക്കിയവര്‍ക്കായി സദ്യയൊരുക്കി കെഎംആര്‍എല്‍; 17ന് ഔദ്യോഗിക ഉദ്ഘാടനം
കൊച്ചി മെട്രോയ്ക്കായി വിയര്‍പ്പെഴുക്കിയ തൊഴിലാളികള്‍ക്ക് സദ്യയൊരുക്കി കെ.എം.ആര്‍.എല്‍. ജൂണ്‍ പതിനേഴിന് കൊച്ചി മെട്രോ ഓടിത്തുടങ്ങുന്നതിന് മുന്‍പായി പദ്ധതി യാഥാര്‍ത്ഥ്യമാക്കുവാന്‍ രാപ്പകല്‍ അധ്വാനിച്ച അന്യദേശക്കാരുള്‍പ്പെടെയുള്ള തെഴിലാളികളോട് നന്ദിയും കടപ്പാടും അറിയിക്കുന്നതിനുള്ള ശ്രമമാണ് കെ.എം.ആര്‍.എല്ലിന്റെതെന്ന് അധികൃതര്‍ വിശദീകരിച്ചു.
ടി.ഡി. റോഡിലുള്ള എസ്.എസ്. കലാമന്ദിറില്‍ വെച്ചായിരുന്നു പരിപാടി. ജീവനക്കാര്‍ക്കായി കലാപരിപാടികളും ഒരുക്കിയിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ മെസേജ് ബോര്‍ഡില്‍ തങ്ങളുടെ പേര് കുറിച്ചു വെച്ചു. കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ് അടക്കമുളള ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.
കേരളത്തിലെ സ്വപ്ന പദ്ധതിയായ മെട്രോയുടെ ഉദ്ഘാടനം ഈ മാസം പതിനേഴിനാണ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് മെട്രോയുടെ ഉദ്ഘാടനം ഔദ്യോഗികമായി നിര്‍വഹിക്കുക.