കണ്ണൂരിനു പഠിച്ച് കോഴിക്കോടും: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സായുധ സേനയെ വിന്യസിച്ചു
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയായുണ്ടായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ സായുധ പോലീസിനെ വിന്യസിച്ചു.ഇനിയും ആക്രമണങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. ഉത്തര മേഖല ഡി.ജി.പി. രാജേഷ് ദിവാന്റെ ഉത്തരവ് പ്രകാരം നാല് കമ്പനി സേനയെ ആണ് വിന്യസിച്ചിരിക്കുന്നത്.
നഗരത്തിലും ഗ്രാമപ്രദേശങ്ങളിലുമായാണ് സായുധസേനയെ വിന്യസിച്ചിരിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ മാത്രം ഒരു കമ്പനി സേനയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉള്‍പ്രദേശങ്ങളില്‍ മൂന്ന് കമ്പനി സേനയെയാണുള്ളത്. വടകര, നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി, ബാലുശ്ശേരി കൊയിലാണ്ടി എന്നിവിടങ്ങളിലാണ് സായുധസേനയുള്ളത്.. ഈ മേഖലകളില്‍ അര്‍ദ്ധരാത്രി ബൈക്കില്‍ യാത്ര ചെയ്യുന്നതിനും നിരോധനം ഏര്‍പെടുത്തി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോഴിക്കോട് ജില്ലയില്‍ ഉണ്ടായ സി.പി.എം. ആര്‍.എസ്.എസ്. ആക്രമണങ്ങളെ തുടര്‍ന്ന് ജില്ലയില്‍ രണ്ടു ദിവസം അടുപ്പിച്ച് ഹര്‍ത്താല്‍ ആയിരുന്നു.