ട്രംപ് വിളിച്ചു മോദി ഈ മാസംതന്നെ അമേരിക്ക സന്ദര്‍ശിക്കും
ന്യൂ ഡല്‍ഹി : ട്രംപിന്റെ ക്ഷണം ലഭിച്ചതിനെ തുടര്‍ന്ന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം അമേരിക്ക സന്ദര്‍ശിക്കും. ജൂണ്‍ 25, 26 തീയതികളിലായി മോദി അമേരിക്ക സന്ദര്‍ശിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന് പുതിയ ദിശ നല്‍കുന്നതായിരിക്കും ഈ കൂടിക്കാഴ്ചയെന്നും അഭ്യന്തരമന്ത്രാലയം അറിയിച്ചു. പാരിസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയതിനെ പ്രധാനമന്ത്രി അപലപിക്കുകയും ചെയ്തതിനു ശേഷമുള്ള കൂടിക്കാഴ്ച എന്ന നിലയിലും ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്ന സന്ദര്‍ശനമാണിത്. പാകിസ്താന്‍ കേന്ദ്രീകൃത തീവ്രവാദം മുഖ്യ അജണ്ടയാകുന്ന കൂടിക്കാഴ്ചയില്‍ എച്ച്-വണ്‍ ബി വിസയുമായി ബന്ധപ്പെട്ട വിഷയങ്ങളും ആണവവിതരണ സംഘത്തിലെ (എന്‍എസ്ജി)അംഗത്വ വിഷയവും ചര്‍ച്ചയാകും. ഇന്ത്യന്‍ വംശജര്‍ക്കെതിരായ ആക്രമണങ്ങളും ഇന്ത്യക്കാരായ തൊഴിലാളികളുടെ സുരക്ഷ എന്നിവയും മോദി ട്രംപിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും.