ശബരീനാഥന്‍ എം.എല്‍.എ യുടെ വിവാഹം ജൂണ്‍ 30ന്

കെ.എസ്.ശബരീനാഥന്‍ എം.എല്‍.എയും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ.എസ്.അയ്യരും തമ്മിലുള്ള വിവാഹം ജൂണ്‍ 30-ന് നടക്കും. രാവിലെ 09.30-നും 10.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തക്കല ശ്രീ കുമാര സ്വാമി ക്ഷേത്രത്തില്‍ (കുമാര കോവില്‍) വച്ചാണ് താലി കെട്ട് ചടങ്ങ്. തുടര്‍ന്ന് തിരുവനന്തപുരത്തും അരുവിക്കര നിയോജക മണ്ഡലത്തിലും വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.

ജൂണ്‍-30-ന് വൈകുന്നേരം 04 മണി മുതല്‍ നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററിലും ജൂലൈ 02-ന് ആര്യനാട് വി.കെ.ഓഡിറ്റോറിയത്തിലുമായാണ് വിവാഹ സല്‍ക്കാരം ഒരുക്കുന്നത്.