സാന്‍ ഫ്രാന്‍സിസ്കോ കോണ്‍ഫറന്‍സിന് പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ വിനോദ യാത്ര
കാലിഫോര്‍ണിയ: മാര്‍ത്തോമാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന കോണ്‍ഫറന്‍സിന് സാന്‍ ഫ്രാന്‍സിസ്കോ ഒരുങ്ങി. ‘ദേശത്ത് പാര്‍ത്ത് വിശ്വസ്തരായിരിക്ക’ എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ജൂലൈ 20 മുതല്‍ 23 വരെ ചരിത്ര പ്രസിദ്ധമായ കാലിഫോര്‍ണിയ സ്റ്റേറ്റ് ഈസ്റ്റ് ബേ യൂണിവേഴ്സിറ്റിയില്‍ വെച്ചാണ് കോണ്‍ഫറന്‍സ് നടക്കുന്നത്.
അമേരിക്ക, ക്യാനഡ, യൂറോപ് പ്രവിശ്യകളിലെ മാര്‍ത്തോമാ ഇടവകകളിലെ പ്രധാന പോഷക സംഘടനയായ ഇടവക മിഷന്റെ പ്രതിനിധികളും വൈദികരുമാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. ഭദ്രാസന അധിപന് ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പയുടെ ധീരമായ നേതൃത്വം കോണ്‍ഫറന്‍സിന് മുഴുവന്‍ സമയവും ഉണ്ടാകും. കപ്പൂച്ചിന്‍ സന്യാസി ഫാ. ബോബി ജോസ് കട്ടിക്കാടാണ് വചനപ്രഘോഷണം ചെയ്യുന്നത്. പ്രശസ്തമായ സാന്‍ ഫ്രാന്‍സിസ്കോ മാര്‍ത്തോമ്മാ ഇടവകയാണ് കോണ്‍ഫറന്‍സിന് ആതിഥേയമരുളുന്നത്. ഇടവക വികാരി റവ. ജോണ്‍ ഗീവര്‍ഗീസ് (ബെന്‍സി അച്ചന്) പ്രസിഡന്റായും കുര്യന് വര്‍ഗീസ് (വിജയന്) ജനറല്‍ കണ്‍വീനറുമായ സ്വാഗതസംഘമാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഒപ്പം സഹോദരീ ഇടവകകളുടെയും വെസ്റ്റേണ്‍ റീജിയണലിലെ ഇടവകകളുടെയും കൈത്താങ്ങല്‍ ക്രമീകരണങ്ങള്‍ക്കുണ്ട്.
കോണ്‍ഫറന്‍സിനോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ ക്രമീകരണങ്ങളുടെ അവസാന ഘട്ടത്തിലാണ്. പരിപാടിയോടനുബന്ധിച്ചു അംഗങ്ങള്‍ക്ക് മനോഹരമായ സാന്‍ഫ്രാന്‍സിസ്കോയുടെ തീരപ്രദേശങ്ങളും ചരിത്ര പ്രസിദ്ധമായ നഗരഭാഗങ്ങളും കണ്‍കുളിര്‍ക്കെ കാണുവാന്‍ സൗകര്യം ഒരുക്കുന്നു. സൗജന്യവും പരിമിതവുമായ ഈ സൗകര്യം രജിസ്ട്രേഷന്റെ ക്രമത്തിനനുസരിച്ചു നല്‍കുന്നതായിരിക്കും. ടൂര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 510.761.2721 (ലിജു ജോണ്‍ – ടൂര്‍ കണ്‍വീനര്‍) വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ് www.MarThomaSF.org