ഗോവിന്ദാപുരം അംബേദ്കര്‍ കോളനി സന്ദര്‍ശിക്കാന്‍ സന്തോഷ് പണ്ഡിറ്റെത്തുന്നു; മമ്മുട്ടിക്കൊപ്പം അഭിനയിച്ച ചിത്രത്തിലെ പ്രതിഫലം കോളനി നിവാസികള്‍ക്ക് നല്‍കും
വികസനമില്ലായ്മയാലും ജാതീയ അധിക്ഷേപത്താലും വേര്‍തിരിവ് നേരിടേണ്ടി വന്ന ഗോവിന്ദാപുരം അംബേദ്കര്‍ കോളനി സന്ദര്‍ശിക്കാന്‍ സന്തോഷ് പണ്ഡിറ്റെത്തുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മാസ്റ്റര്‍ പീസ് എന്ന സിനിമയില്‍ നിന്നും ഒപ്പം പുതിയതായി അഭിനയിച്ച തമിഴ് ചിത്രത്തില്‍ നിന്നും ലഭിച്ച പ്രതിഫലം കോളനിയിലെ ജനങ്ങള്‍ക്ക് നല്‍കുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. നേരത്തെ അട്ടപ്പാടി മേഖലയില്‍ ഓണം സീസണില്‍ കുറച്ചു കുടുംബങ്ങള്‍ അരിയും ഭക്ഷണ സാധനങ്ങളും നേരിട്ടെത്തി നല്‍കി പണ്ഡിറ്റ് ജനശ്രദ്ധപിടിച്ചു പറ്റിയിരുന്നു.
‘നേരത്തേ വിളിച്ചുകൂവി അവിടെ എന്തൊക്കെയോ ചെയ്യാമെന്ന ആലോചനയില്ല. അത് സാമൂഹ്യജീവി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണെന്ന് കരുതി ചെയ്തതാണ്. ആ മേഖലയിലെ അവസ്ഥ കൂടുതല്‍ പേരിലെത്താനും കൂടുതല്‍ പേര്‍ക്ക് അവരെ പിന്തുണയ്ക്കാനുള്ള അവസരമുണ്ടാകാനുമാണ് അന്ന് മാധ്യമങ്ങളുടെ പിന്തുണ തേടിയത്’ സിനിമയിലെത്തും മുമ്പേ തദ്ദേശ ഭരണ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ആളാണ് ഞാന്‍. സാധാരണ മനുഷ്യര്‍ അവരുടെ പ്രശ്‌നങ്ങളുമായി എല്ലാ ദിവസവുമെത്തുമ്പോള്‍ അവരുടെ സാമൂഹ്യപ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞിട്ടുണ്ട്.
മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മാസ്റ്റര്‍ പീസ് എന്ന സിനിമയില്‍ ലഭിച്ച പ്രതിഫലത്തിന്റെ പാതി ഭാഗവും അഭിനയിച്ചുകൊണ്ടിരിക്കുന്ന തമിഴ് സിനിമയിലെ പ്രതിഫലവും കോളനിയിലെ പാവപ്പെട്ടവര്‍ക്കായി നല്‍കും. തുടര്‍ന്നും എന്നാല്‍ കഴിയുന്നതെന്താണ് ചെയ്യാന്‍ കഴിയുകയെന്ന് നോക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.