ടിപി കേസ് പ്രതിയുടെ സെല്ലില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണും സിം കാര്‍ഡുകളും പിടിച്ചെടുത്തു
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കുറ്റവാളി അണ്ണന്‍ സിജിത്തിനെ പാര്‍പ്പിച്ച സെല്ലില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ഇന്നലെ രാത്രി ഡെപ്യൂട്ടി ജയിലറുടെ നേതൃത്വത്തില്‍ പരിശോധനയിലാണ് അണ്ണന്‍ സിജിത്തിന്റെ സെല്ലില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തത്.
രാഷ്ട്രീയ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം. പ്രവര്‍ത്തകന്‍ പ്രദീപാണ് സിജിത്തിന്റെ കൂടെ സെല്ലില്‍ ഉണ്ടായിരുന്നത്. പൂജപ്പുര ജയില്‍ സൂപ്രണ്ട് എസ്. സന്തോഷ് ജയില്‍ ഡി.ജി.പിക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇരുവരെയും ഇന്ന് വിശദമായി ചോദ്യം ചെയ്‌തേയ്ക്കും.