നടി ആക്രമിക്കപ്പെട്ട സംഭവം: ഗൂഢാലോചന വെളിപ്പെടുമോ?.. വിലപേശല്‍ തന്ത്രവുമായി പ്രതികള്‍ കോടതിയില്‍

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയെ കുറിച്ച് പ്രതികള്‍ വെളിപ്പെടുത്താന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കേസിലെ പ്രതികളായ പള്‍സര്‍ സുനി, പ്രദീപ് എന്നിവര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്താന്‍ പോവുകയാണെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകവേയായിരുന്നു കാറില്‍ നടി ആക്രമിക്കപ്പെട്ടത്.

ഇന്നലെ കേസ് പരിഗണിക്കുമ്പോള്‍ ഗൂഢാലോചനയെ കുറിച്ച് വെളിപ്പെടുത്തുമെന്നായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസില്‍ വാദം കേള്‍ക്കാത്തതിനാല്‍ അതുണ്ടായില്ലായില്ല. തുടര്‍ന്ന് ജാമ്യ ഹര്‍ജിയിലെ വാദം കോടതി ജൂണ്‍ 17ലേക്ക് മാറ്റിയിരുന്നു.

കേസില്‍ ഗൂഢാലോചന നടത്തിയിട്ടുള്ളവര്‍ ഇപ്പോഴും പുറത്താണെന്നും അവര്‍ പ്രതിപട്ടികയില്‍ ഇല്ലെന്നുമുള്ള നിലപാടാണ് പ്രതികള്‍ കോടതിയില്‍ ഉന്നയിക്കാന്‍ പോകുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. എന്നാല്‍ പ്രതികളുടെ ഗൂഢാലോചന വാദം പൊലീസ് തള്ളിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ വിലപേശല്‍ തന്ത്രമാണ് നടത്തുന്നതെന്നാണ് പൊലീസ് കരുതുന്നത്.