‘റേപ്പ്’ ചിലപ്പോഴൊക്കെ നല്ലത് ചിലപ്പോ തെറ്റ് : ബിജെപി മന്ത്രിയുടെ പരാമര്‍ശം വിവാദമാകുന്നു
മധ്യപ്രദേശില്‍ കഴിഞ്ഞയാഴ്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ കൂട്ടബലാത്സംഗത്തിനിരയായി മരണപ്പെട്ടതിന് പിന്നലെ ബി.ജെ.പി. മന്ത്രി ബാബുലാല്‍ ഗൗര്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. പീഡനം ചിലപ്പോഴൊക്കെ നല്ലതാണ്, ചിലപ്പോള്‍ മോശമാണെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
ഇതൊരു സാമൂഹിക കുറ്റമാകുന്നത് ആണിനെയും പെണ്ണിനെയും സാഹചര്യങ്ങള്‍ കണക്കിലെടുത്താണ്. ചിലപ്പോള്‍ ബലാത്സംഗം ശരിയാണ്. ചിലപ്പോള്‍ തെറ്റുമാണെന്നും മന്ത്രി. പീഡനം പോലീസിന് റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ അതൊരു കുറ്റമായി കണക്കാക്കാനവൂ എന്നും ബാബുലാല്‍ പറഞ്ഞു. മധ്യപ്രദേശിലെ ആഭ്യന്തര മന്ത്രിയും നിയമ മന്ത്രിയുമാണ് ബാബുലാല്‍.