അശ്ലീലം നിറഞ്ഞ പ്രവര്‍ത്തന രീതി വിശദീകരണം; ബിഎസ്എഫ് 77ാം ബറ്റാലിയന്‍ യോഗത്തിലെ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഐജി
ബി.എസ്.എഫ്. ജവാന്‍മാരുടെ ജലന്ധറില്‍ നടന്ന യോഗത്തില്‍ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചു. ഫിറോസ്പൂരില്‍ നടന്ന ബി.എസ്.എഫ്. 77ാം ബറ്റാലിയന്‍ അംഗങ്ങളുടെ യോഗത്തിനിടക്കാണ് അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചത്. യോഗത്തില്‍ സൈന്യത്തിന്റെയും മറ്റും പ്രവര്‍ത്തന രീതികള്‍ സ്‌ക്രീനില്‍ കാണിച്ചു കൊണ്ടിരിക്കേ ആയിരുന്നു അശ്ലീല വീഡിയോ സ്‌ക്രീനില്‍ തെളിഞ്ഞത്. സ്‌ക്രീനില്‍ വീഡിയോ വന്നത് ശ്രദ്ധയില്‍ പെട്ടതോടെ അവതാരകന്‍ ഉടന്‍ തന്നെ നിര്‍ത്തുകയായിരുന്നു.
ഉത്തരവാദിത്വപ്പെട്ട യോഗത്തില്‍ അശ്ലീല വീഡിയോ വന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഐ.ജി. മുകുള്‍ ഗോയല്‍ അറിയിച്ചു. വീഡിയോ സെക്കന്‍ഡുകള്‍ മാത്രമാണ് നീണ്ടു നിന്നതെങ്കിലും സര്‍ക്കാര്‍ ഔദ്യോഗിക കാര്യങ്ങള്‍ക്ക് ഉപയോഗിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും ഐ.ജി. വ്യക്തമാക്കി.
നേരത്തെ ബി.എസ്.എഫ്. ജവാന്‍മാര്‍ക്ക് ലഭിക്കുന്ന ഭക്ഷണം വളരെ മോശമാണെന്ന് തേജ് ബഹാദൂര്‍ യാദവ് എന്ന ജവാന്‍ പ്രതികരിച്ചിരുന്നു. പിന്നീട് ഇയാളെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു.