ജിഷ്ണു കേസ് സിബിഐ അന്വേഷണം വേണം: സര്‍ക്കാര്‍ ആഗ്രഹവുമതാണെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി. ഇത് സംബന്ധിച്ച ജിഷ്ണുവിന്റെ കുടുംബത്തിന്റെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു. കേസില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ജിഷ്ണു കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ അശോകന്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു. കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയാണ് ജിഷ്ണുവിന്റെ അച്ഛന്‍ മുഖ്യമന്ത്രിയെ കണ്ടത്. ഡി.ജി.പിയുമായി കൂടിയാലോചിച്ച് ഇതില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രിയില്‍ നിന്ന് ലഭിച്ചതായി അശോകന്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് സി.ബി.ഐ. അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയും അഭിപ്രായപ്പെട്ടത്.
സി.പി.എം. ജില്ലാ കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ബോംബേറ് ഗൗരവതരമാണെന്നും ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററെ കൊലപ്പെടുത്താനുളള ഉദ്ദേശത്തോടെയായിരുന്നു ആക്രമണമെന്നും മുഖ്യമന്ത്രി പറഞ്ഞു.