കൂടെ നിര്‍ത്താന്‍ ശശികലപക്ഷം ഓഫര്‍ ചെയ്തത് 6 കോടി ; പത്തുകോടി വാങ്ങിയവരും കുട്ടത്തില്‍, ഒളിക്യമറയില്‍ കുടുങ്ങി എംഎല്‍എ
ഒ. പനീര്‍ശെല്‍വം പിരിഞ്ഞതോടെ ജയലളിതയുടെ മരണശേഷം അണ്ണാ ഡി.എം.കെ. എം.എല്‍.എമാരെ ഒപ്പം നിര്‍ത്താന്‍ ശശികല പക്ഷം കൈക്കൂലി നല്‍കിയതായി എം.എല്‍.എയുടെ വെളിപ്പെടുത്തല്‍. മൂണ്‍ ടിവിയുടെ ഒളിക്യാമറ ഓപ്പറേഷനിലാണ് ആറ് കോടി രൂപയാണ് എം.എല്‍.എമാര്‍ക്ക് ശശികല പക്ഷം നല്‍കിയതെന്ന് മഥുരൈ സൗത്ത് എം.എല്‍.എ. എസ.്എസ്. ശരവണന്‍ വെളിപ്പെടുത്തിയത്.
കൂവത്തൂര്‍ റിസോര്‍ട്ടില്‍ എം.എല്‍.എമാരെ പാര്‍പ്പിച്ച കാലത്താണ് ആറ് കോടി രൂപ പലര്‍ക്കും ഓഫര്‍ ചെയ്തതെന്നും 10 കോടി വരെ വാങ്ങിയവരുണ്ടെന്നും ശരവണന്‍ വെളിപ്പെടുത്തി.
എടപ്പാടി പളനിസാമി സര്‍ക്കാരിന് ഭൂരിപക്ഷം ഉറപ്പിക്കാനാണ് കൂവത്തൂര്‍ റിസോര്‍ട്ടില്‍ എം.എല്‍.എമാരെ ശശികല പക്ഷം എത്തിച്ചത്.
ഒ.പി.എസ്. പക്ഷത്തേക്ക് എം.എല്‍.എമാര്‍ ചേക്കേറാതെ ഭരണം പിടിക്കാനായിരുന്നു ഈ നീക്കം. ബസില്‍ കയറുമ്പോള്‍ ഓഫര്‍ രണ്ടു കോടിയായിരുന്നെന്നും പിന്നീട് കൂവത്തൂര്‍ എത്തിയപ്പോള്‍ വാഗ്ദാനം നാല് കോടിയായെന്നും ഒടുവില്‍ ആറ് കോടി വരെ എത്തിയെന്നും ശരവണ വെളിപ്പെടുത്തുന്നു.
വീഡിയോ കാണാം
#MLAsForSale sting exposes Sasikala camp: Kanakaraj, MLA (EPS camp), says gold & money were promised at the time of trust vote pic.twitter.com/fYMMMSz994
— TIMES NOW (@TimesNow) June 12, 2017