മാലിന്യത്തില്‍ മലയാളി കാണിക്കുന്നത്; പ്രതികരണ ശേഷി നഷ്ടപ്പെടാത്ത നാട്ടുകാര്‍ ചെയ്തത്
മാലിന്യ സംസ്കരണത്തില്‍ മലയാളിയുടെ കഴിവ് വളരെ വലുതാണ്. അന്യന്റെ പറമ്പിലേയ്ക്ക് മാലിന്യങ്ങള്‍ വലിച്ചറിയുന്നതോടെ തന്റെ പണി കഴിഞ്ഞു എന്നു കരുതുന്നവരുമാണ്. എന്നാല്‍ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ മാലിന്യം ജനവാസ കേന്ദ്രത്തിലെ കനാലിനരികില്‍ നിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ മാലിന്യം ആശുപത്രിക്കു മുമ്പില്‍ കൊണ്ടിട്ട് പ്രതിഷേധിച്ചു.
കൈയ്യുറ, സിറിഞ്ച്,രക്തം നിറക്കുന്നകിറ്റുകള് തുടങ്ങി ആശുപത്രി മാലിന്യങ്ങളാണ് ലോറിയില്‍ കൊണ്ടുവന്ന് നിക്ഷേപിച്ചത്. കേരളത്തിലുടനീളം മഴ കനത്തതോടു കൂടി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. രണ്ട് ലോഡ് മാലിന്യമാണ് കനാലിനരികില്‍ തള്ളിയിരിക്കുന്നത് എന്ന് വീഡിയോയില്‍ പറയുന്നു.
ഡെങ്കിപ്പനി വന്ന് ഒരാള്‍ മരിച്ചിടത്താണ് ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നതെന്നും വീഡിയോയില്‍ പറയുന്നുണ്ട്. മാലിന്യ സംസ്കരണത്തിനു വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആശുപത്രികളും ഫ്ലാറ്റുകളും ഉള്‍പ്പെടെ പാലിക്കണം എന്ന കര്‍ശന നിര്‍ദ്ദേശം നില നില്‍ക്കുമ്പോഴാണ് കരാര്‍ തൊഴിലാളികള്‍ മാലിന്യങ്ങള്‍ റോഡരികിലും ജലാശയങ്ങളിലും തള്ളി രക്ഷപ്പെടുന്നത്. അരുണ്‍ ഷാജി എന്നയാളാണ് തന്റെ ഫേസ്ബുക്കില്‍ ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
വീഡിയോ കാണാം.