അലിക് ഇറ്റലിയ്ക്ക് നവനേതൃത്വം
റോം: ഇറ്റലിയിലെ ഏറ്റവും ആദ്യത്തേതും, വലിയതുമായ മലയാളി തൊഴിലാളി സംഘടനയായ അലിക് ഇറ്റലിയ്ക്ക് പുതിയ ഭാരവാഹികള്‍. രാജുകള്ളികാടന്‍ (പ്രസിഡന്റ്) മജു തോമസ് കൗന്നുംപാറയില്‍ (സെക്രട്ടറി), ജോസ് മുക്കാല (വൈസ് പ്രസിഡന്റ്) ടിന്റോ ജോയി തറപ്പേല്‍ (ജോയിന്റ് സെക്രട്ടറി) മാത്യൂസ് കുന്നത്താനിയില്‍ (ട്രെഷറര്‍) എന്നിവരെ മുഖ്യ ഭാരവാഹികളായി തിരഞ്ഞെടുത്തു.
ജോണ്‍സണ്‍ മാത്തൂര്‍, ബേബി കൊഴിക്കാടന്‍, ഷാജി ആന്റണി, ജില്‍ വരകില്‍ എന്നിവരെ കൗണ്‍സിലര്‍മാരാരിയും, സോളി ഇരുമ്പന്‍, സിബോ വാഴപ്പിള്ളി എന്നിവര്‍ ഓഡിറ്റര്‍മാരായും തിരഞ്ഞെടുക്കപ്പെട്ടു.
ഉപദേശക സമിതിയിലേക്ക് ഡിബിന്‍ അമ്പൂക്കന്‍, ജെയിംസ് മാവേലി, സിബി കൊള്ളിയില്‍, ബെന്നി വെട്ടിയാടന്‍, സെബാന്‍ എന്നിവരെയും നിയമിച്ചു.