കോണ്‍ഗ്രസില്ലാതെ വര്‍ഗീയ വിരുദ്ധ മുന്നണി സാധ്യമാവില്ലെന്ന് സിപിഐ; ദേശിയ കൗണ്‍സിലില്‍ അംഗീകാരം നല്‍കും
കോണ്‍ഗ്രസില്ലാതെ വര്‍ഗീയ വിരുദ്ധ മുന്നണി സാധ്യമാവില്ലെന്നും കോണ്‍ഗ്രസുമായുള്ള സഹകരണം വേണമെന്നുമുള്ള കാര്യത്തില്‍ ഉറച്ച് സി.പി.ഐ. മറ്റന്നാള്‍ ചേരുന്ന ദേശീയ കൗണ്‍സിലില്‍ നിലപാടിന് അംഗീകാരം നല്‍കുമെന്നും സി.പി.ഐ.
നേതൃത്വം വ്യക്തമാക്കി. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നുള്ള വര്‍ഗീയ വിരുദ്ധ മുന്നണി സാധ്യമാക്കുന്ന കാര്യത്തില്‍ സി.പി.എമ്മിനെ ബോധ്യപ്പെടുത്താന്‍ വീണ്ടും ശ്രമിക്കുമെന്നും സി.പി.ഐ. വ്യക്തമാക്കി.