ഖത്തര്‍: നിങ്ങള്‍ ഞങ്ങളുടെ കൂടെയാണോ അതോ ഖത്തറിനൊപ്പമാണോ എന്ന് നവാസ് ഷെരീഫിനോട് സൗദി രാജാവ്‌

ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ പാകിസ്താന്റെ നിലപാട് ആരാഞ്ഞ് സൗദി അറേബ്യ. ജിദ്ദയില്‍ പാകിസ്താന്‍ പ്രധാന മന്ത്രി നവാസ് ഷരീഫും സൗദി രാജാവ് സല്‍മാനും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലാണ് വിഷയത്തില്‍ കൃത്യമായ നിലപാടെടുക്കാന്‍ പാകിസ്താനോട് സൗദി ആവശ്യപ്പെട്ടത്.

നിങ്ങള്‍ ഞങ്ങളുടെ കൂടെയാണോ അതോ ഖത്തറിനൊപ്പമാണോ എന്ന് സൗദി രാജാവ് നവാസ് ഷെരീഫിനോട് ചോദിച്ചു. ഗള്‍ഫ രാഷ്ട്രങ്ങളും ഖത്തറുമായുള്ള പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കാന്‍ റിയാദിലെത്തിയതായിരുന്നു നവാസ് ഷെരീഫ്. എന്നാല്‍ നയതന്ത്ര പ്രതിസന്ധിയ്ക്ക് ഇടയാക്കുന്ന രീതിയില്‍ പ്രശ്‌നത്തില്‍ തങ്ങള്‍ ആരുടെയും പക്ഷം പിടിക്കില്ലെന്ന് നവാസ് ഷെരിഫ് പറഞ്ഞു. നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള അനുരഞ്ജന ശ്രമങ്ങള്‍ ഫലം കണ്ടില്ല. പ്രശ്‌ന പരിഹാരത്തിന് കുവൈറ്റ്, ഖത്തര്‍, തുര്‍ക്കി എന്നിവിടങ്ങളും പാക് പ്രധാന മന്ത്രി സന്ദര്‍ശിക്കും.