സമ്മര്‍ വെക്കേഷനില്‍ കുട്ടി പിക്‌നിക്കിന് പോകുന്നു; രാഹുലിന്റെ ഇറ്റലി സന്ദര്‍ശനത്തിന് പരിഹാസവര്‍ഷം
തിരക്കുകളില്‍ നിന്നല്‍പ്പം ഇടവേളയെടുത്ത് രാഹുല്‍ഗാന്ധി ഇറ്റലിയിലേക്ക്. മുത്തശ്ശിയെ സന്ദര്‍ശിക്കാനാണ് രാഹുല്‍ഗാന്ധി പോകുന്നത്. ‘ മുത്തശ്ശിയേയും കുടുംബത്തേയും കാണാനായി പോകുന്നു. അവരുമായി അല്പ സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നു.’ എന്ന് ട്വീറ്റു ചെയ്തുകൊണ്ട് രാഹുല്‍ഗാന്ധി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാഹുലിന്റെ മുത്തശ്ശി പയോള മൈനോ ഇറ്റലിയിലാണ് കഴിയുന്നത്. എന്നാല്‍ എത്ര ദിവസത്തേക്കാണ് യാത്ര പോകുന്നതെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
Will be travelling to meet my grandmother & family for a few days. Looking forward to spending some time with them!
— Office of RG (@OfficeOfRG) June 13, 2017
ഇതോടെ രാഹുലിന്റെ ഇറ്റലി സന്ദര്‍ശനത്തെ പരിഹസിച്ച് ബി.ജെ.പി. രംഗത്തെത്തി. ‘സമ്മര്‍ വെക്കേഷനില്‍ കുട്ടി പിക്‌നിക്കിന് പോകുന്നു’ എന്നാണ് രാഹുലിന്റെ സന്ദര്‍ശനത്തെക്കുറിച്ച് ബി.ജെ.പി. പരിഹാസ്യം.എന്നാല്‍ പ്രായമായവരെ കാണാന്‍ പോകുന്നത് ഇന്ത്യന്‍ സംസ്‌കാരമാണെന്നു പറഞ്ഞാണ് കോണ്‍ഗ്രസിന് ഇതിനെതിരെ പ്രതികരിച്ചത്.
93 വയസുള്ള മുത്തശ്ശിയെ കാണാനാണ് രാഹുല്‍ പോകുന്നതെന്നും പ്രായമായ രക്ഷിതാക്കളെയും മറ്റും ശ്രദ്ധിക്കുകയെന്നത് ഇന്ത്യന്‍ സംസ്‌കാരമാണെന്നും കോണ്‍ഗ്രസ് വക്താവ് ആര്‍.എസ്. സുര്‍ജേവാല പറഞ്ഞു.