പുനലൂരില്‍ ആസിഡ് ആക്രമണം: പെണ്‍കുട്ടിയെ മരക്കഷ്ണം കൊണ്ട് മര്‍ദ്ദിച്ചവശയാക്കിയ ശേഷം ദേഹത്ത് ആസിഡ് ഒഴിച്ചു
പത്തനംതിട്ട: സ്ത്രീധനം നല്‍കാത്തതിന് ഭര്‍ത്താവ് യുവതിയുടെ മേല്‍ ആസിഡ് ഒഴിച്ചു. പുനലൂരിലാണ് സംഭവം. പിറവന്തൂര്‍ സ്വദേശി ധന്യ കൃഷ്ണനാണ് ആക്രമണത്തിന് ഇരയായത്. യുവതിയെ മരക്കഷണം കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചവശയാക്കിയ ശേഷം ഭര്‍ത്താവ് ബിനുകുമാര്‍ യുവതിയുടെ ശരീരത്തില്‍ ആസിഡ് ഒഴിക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേ സമയം സംഭവ ശേഷം ഒളിവിവില്‍ പോയ ഭര്‍ത്താവ് ബിനു കുമാറിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് യുവതിയെ നിരന്തരം ആക്രമിക്കാറുണ്ടായിരുന്നു എന്നാണ് ലഭ്യമാകുന്ന സൂചന.