ഗോവിന്ദാപുരത്തെ കോളനിയില്‍ അയിത്തവും തൊട്ടുകൂടായ്മയുമില്ല എം.ബി രാജേഷ്; പ്രശ്‌നം പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് വലുതാക്കിയത്
പാലക്കാട്: ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ വാര്‍ത്തകളില്‍ നിറയുന്നത് പോലെ അയിത്തവും തൊട്ടുകൂടായ്മയുമില്ലെന്ന് എം.ബി. രാജേഷ് എം.പി. ഇരു സമുദായംഗങ്ങളെയും നേരിട്ട് കണ്ട് സംസാരിച്ച ശേഷം ഇന്നലെ അദ്ദേഹം ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചെറിയ പ്രശ്‌നം പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് വലുതാക്കിയതാണെന്ന് രാജേഷ് പറയുന്നു.
‘ഗോവിന്ദാപുരത്തെ അംബേദ്ക്കര്‍ കോളനി ഇന്ന് സന്ദര്‍ശിച്ചു. ഇരുവിഭാഗം ആളുകളുമായി ഞങ്ങള്‍ തുറന്ന് സംസാരിച്ചു. പരസ്യമായും മാധ്യമപ്രവര്‍ത്തകരുടെയും ക്യാമറകളുടെയും സാന്നിധ്യത്തിലായിരുന്നു ജനങ്ങളുമായി സംസാരിച്ചത്’. എന്നു പറഞ്ഞാണ് രാജേഷ് തന്റെ പോസ്റ്റ് ആരംഭിക്കുന്നത്.
ഇരു കൂട്ടരും അവര്‍ക്ക് പറയാനുളളത് തുറന്നു പറയുകയും ചെയ്തു. രണ്ട് കൂട്ടരും പറഞ്ഞതില്‍ നിന്ന് മനസ്സിലായ കാര്യം, പ്രചരിപ്പിച്ചത് പോലെ അയിത്തവും തൊട്ടുകൂടായ്മയും അവിടെ ഇല്ലെന്നാണ്. എന്നാല്‍, ഒറ്റപ്പെട്ട ചില പ്രശ്‌നങ്ങളുണ്ടെന്നും രാജേഷ് പറയുന്നു.
എഫ്.ബി. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം