ഇന്ധനവിലയില്‍ കുറവ്
ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 1.12 രൂപയും ഡീസല്‍ ലിറ്ററിന് 1.24 രൂപയുമാണ് കുറഞ്ഞത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ദിവസവും ഇന്ധനവില മാറ്റുന്നതിനുള്ള പദ്ധതി തെരഞ്ഞെടുത്ത നഗരങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ എണ്ണകമ്പനികള്‍ നടപ്പിലാക്കുകയാണ്.നിലവില്‍ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ മാത്രം നടപ്പിലാക്കിയ ദിവസേന വില പരിഷ്‌കാരണം അര്‍ധരാത്രി മുതല്‍ രാജ്യത്തെ എല്ലാ പൊതുമേഖല പെട്രോളിയം കമ്പനികളിലും നിലവില്‍ വരും. രാജ്യാന്തര തലത്തിലുള്ള ക്രൂഡ് ഓയില്‍ വില അനുസരിച്ചാണ് പ്രതിദിനം ഇന്ധനവിലയില്‍ മാറ്റം വരുത്തുന്നത്. പുതുച്ചേരി, ആന്ധ്രാപ്രദേശിലെ വിസാഗ്, രാജസ്ഥാനിലെ ഉദയ്പൂര്‍, ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍, ഛണ്ഡീഗഡ് എന്നിവടങ്ങളിലാണ് നേരത്തെ ഈ സിസ്റ്റ് നടപ്പിലാക്കിയിരുന്നത്. അങ്ങനെയെങ്കില്‍ ഇനിമുതല്‍ ദിവസേന എണ്ണവില മാറും.