കൊച്ചി മെട്രോ: രണ്ടാം ഘട്ടം കെഎംആര്‍എല്‍ ഒറ്റയ്ക്ക് പൂര്‍ത്തിയാക്കും,

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം നിര്‍മ്മാണം കെ.എം.ആര്‍.എല്‍. ഒറ്റയ്ക്ക് പൂര്‍ത്തിയാക്കുമെന്ന് എം.ഡി. ഏലിയാസ് ജോര്‍ജ്. കെ.എം.ആര്‍.എല്ലിന്റേത് മികച്ച ടീമാണ്. കാക്കനാട്ടേക്ക് രണ്ടാംഘട്ടമായി മെട്രോ നീളുമ്പോള്‍ ഉപദേഷ്ടാവായി ശ്രീധരന്‍ വേണമെന്നാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം ഏറ്റെടുക്കല്‍ കഴിവതും കുറച്ചാണ് രണ്ടാംഘട്ടത്തിന്റെ നിര്‍മ്മാണം ആസൂത്രണം ചെയ്യുന്നത്.

പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടാന്‍ താമസം വന്നേക്കാം. അനുമതി ലഭിച്ചാലുടന്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങും. വായ്പ ഉള്‍പ്പെടെ എല്ലാം തയ്യാറാണ്. മുന്നൊരുക്കം ഈ വര്‍ഷം തുടങ്ങുമെന്നും നിര്‍മ്മാണം തുടങ്ങിയാല്‍ രണ്ടര വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തില്‍ താനും ഡ.ിഎം.ആര്‍.സിയും ഉണ്ടാകില്ലെന്ന് ഇന്നലെ ഇ. ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു.