അടങ്ങാത്ത കയ്യടികള്‍ തനിക്കു കിട്ടിയ ആദരമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍
കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ്, ഇ. ശ്രീധരനെ സ്വാഗതം ചെയ്തപ്പോള്‍ കാണികള്‍ നിര്‍ത്താതെ കയ്യടിച്ച് തന്നെ ഹര്‍ഷാരവത്തേടെ സ്വീകരിച്ച കാണികള്‍ക്ക് നന്ദിയറിച്ച് ഇ ശ്രീധരന്‍. കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ ജനങ്ങളുടെ ആദരമാണ് എനിക്ക് കിട്ടിയ നീണ്ട കൈയടികളെന്നും ഇ. ശ്രീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
വേദിയിലുണ്ടായിരുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരെ സ്വീകരിക്കുന്നതിനേക്കാള്‍ ആവേശത്തോടെയും ആരവത്തോടെയുമാണ് ഇ. ശ്രീധരനെ കാണികള്‍ സ്വീകരിച്ചത്. ആവേശത്തോടെ കാണികള്‍ കയ്യടി തുടര്‍ന്നപ്പോള്‍, താത്കാലികമായി ഏലിയാസ് ജോര്‍ജിന് പ്രസംഗം നിര്‍ത്തേണ്ടിയും വന്നിരുന്നു. ഇ. ശ്രീധരന്റെ പേര് പരാമര്‍ശിച്ച് കൊണ്ട് ഏലിയാസ് ജോര്‍ജ് പ്രസംഗം അവസാനിച്ചപ്പോളും സദസില്‍ നിന്ന് കയ്യടികളുയര്‍ന്നു.
മുഖ്യമന്ത്രി പിണറായി വിജന്‍ പ്രസംഗത്തിനിടെ ഈ ശ്രീധരനെ പരാമര്‍ശിച്ചപ്പോഴും കാണികള്‍ വലിയ ആവേശത്തോടെയാണ് ്തിനെ സ്വീകരിച്ചത്. ഉദ്ഘാടന വേദിയില്‍ നിന്ന് ശ്രീധരനെ ഒഴിവാക്കിയെന്ന വാര്‍ത്ത വന്നപ്പോള്‍ വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.