രണ്ടാം ഘട്ടം: ഇ ശ്രീധരനു പുറകെ കൊച്ചി മെട്രോയെ എംഡിയും കയ്യൊഴിയുന്നു, ഇനി ആര് നയിക്കും?…
കൊച്ചി മെട്രോ റെയില്‍ രണ്ടാം ഘട്ടത്തില്‍ ഉണ്ടാകില്ലെന്ന് കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ്. എം.ഡി സ്ഥാനത്ത് ഇനി തുടരില്ല സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തുന്നതാണ് നല്ലത്. മെട്രോ രണ്ടാം ഘട്ടത്തിന്റെ ഉത്തരവാദിത്തം എറ്റെടുക്കാന്‍ കഴിയുന്നവര്‍ സര്‍വ്വീസിലുണ്ടെന്നും കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ തന്നെ ഏറ്റവും വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ മെട്രോയാണ് കൊച്ചി മെട്രോ. കൊച്ചി മെട്രൊയുടെ രണ്ടാം ഘട്ടത്തില്‍ താനും ഡി.എം.ആര്‍.സിയും ഉണ്ടാകില്ലെന്ന് ഇ.ശ്രീധരന്‍ പറഞ്ഞിരുന്നു. രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ കെ.എം.ആര്‍.എല്‍. പ്രാപ്തരാണ്. ഡി.എം.ആര്‍.സിയുടെ ആവശ്യം ഇനിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതിനു പിന്നാലെയാണ് രണ്ടാം ഘട്ടത്തില്‍ താനുണ്ടാകില്ലെന്ന് ഏലിയാസ് ജോര്‍ജിന്റെ പ്രസ്താവന.
നിലവില്‍ കൊച്ചി മെട്രൊയുടെ സര്‍വീസ് ആരംഭിക്കുന്നത് ആലുവ മുതല്‍ പാലാരിവട്ടം വരെയുളള 13 കിലോമീറ്ററാണ്. ആലുവ മുതല്‍ പേട്ട വരെയുളളതാണ് മെട്രൊയുടെ ആദ്യഘട്ടം. രണ്ടാം ഘട്ടമായി ഉദ്ദേശിക്കുന്നത് കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയും പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുമുളള ഭാഗമാണ്.
1982 ബാച്ചിലെ മുതിര്‍ന്ന ഐഎസ് ഉദ്യോഗസ്ഥനാണ് ഏലിയാസ് ജോര്‍ജ്. തലശേരി സബ് കളക്ടറായാണ് അദ്ദേഹം സര്‍വ്വീസ് ആരംഭിച്ചത്. സിവില്‍ സപ്ലെയ്‌സ്, ഇറിഗേഷന്‍, വനം, ടൂറിസം തുടങ്ങി വിവിധ മേഖലകള്‍ ഏലിയാസ് ജോര്‍ജ് കൈകാര്യം ചെയ്തിട്ടുണ്ട്.