കുമ്മനത്തിന്റെ തലവെട്ടി മുഖ്യമന്ത്രിയുടെ ഓഫീസ്; എഫ്ബിയിലെ ചിത്രവും ചര്‍ച്ചയാകുന്നു
ആങ്ങനെ കുമ്മനം ആളാവേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും തീരുമാനിച്ചു. കുമ്മനത്തിന്റെ ആദ്യ മെട്രോ യാത്ര സോഷ്യല്‍മീഡിയ ട്രോളുകളില്‍ ചിരിയുണര്‍ത്തുമ്പോഴാണ് തലവെട്ടി മുഖ്യമന്ത്രിയുടെ ഓഫീഷ്യല്‍ എഫ്.ബി പേജും രംഗത്തെത്തിയിരിക്കുന്നത്. പി.ആര്‍.ഡി. നല്‍കിയിരിക്കുന്ന യഥാര്‍ഥ ചിത്രത്തില്‍ കുമ്മനം രാജശേഖരനുള്‍പ്പെടെ മെട്രോയില്‍ പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്യുന്നതാണ് കാണുക.
മുഖ്യമന്ത്രിയുടെ ഒഫീഷ്യല്‍ എഫ്ബിയില്‍ നല്‍കിയ ചിത്രം
എന്നാല്‍ അതേ ചിത്രം തന്നെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെത്തുമ്പോള്‍ കുമ്മനത്തെ ക്രോപ്പ് ചെയ്ത് മാറ്റിയിരിക്കുകയാണ്. എന്താണ് ഇങ്ങനെ ചെയ്യാന്‍ കാരെമെന്നതിനെക്കുറിച്ച് വ്യക്തതയില്ല. നേരത്തെ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് പരിപാടിയില്‍ നിന്ന് പ്രതിപക്ഷനേതാവിനേയും മെട്രോമാന്‍ ഇ ശ്രീധരനേയും തഴഞ്ഞവര്‍ പിന്നീട് ഇരുവരേയും കൂട്ടിച്ചേര്‍ത്തു.
യഥാര്‍ഥ ചിത്രം
എന്നാല്‍ ഇന്നു കണ്ടത് കൊച്ചി മെട്രോ നാടമുറിച്ച് പ്രധാനമന്ത്രി നാടിനു സമര്‍പ്പിക്കുമ്പോള്‍ കൂടെ നില്‍ക്കുകയും, പ്രധാനമന്ത്രിക്കൊപ്പം മെട്രോയില്‍ സഞ്ചരിക്കുന്ന കുമ്മനത്തിനേയുമാണ്. ഇത് വാര്‍ത്തകളില്‍ ഇടം നേടുകയും വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുെട ഓഫീഷ്യല്‍ പേജ് ചിത്രം കൈകാര്യം ചെയ്ത നടപടിയും ചര്‍ച്ചയാകുന്നത്.