മെട്രോയുടെ ആദ്യ യാത്രയില്‍ കള്ളവണ്ടി കയറി കുമ്മനം; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ
ആദ്യ യാത്രയില്‍ തന്നെ കള്ള വണ്ടി കയറി ജഡിലശ്രീ കുമ്മനം മാതൃകയായി. ഇന്ന് കൊച്ചി മെട്രോ പ്രധാനമന്ത്രി കേരളത്തിനു സമര്‍പ്പിച്ചതിനു തൊട്ടു പിന്നെലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ട്രോളുകളിങ്ങനെയാണ്. പ്രധാനമന്ത്രിയുടെ പ്രത്യക സുരക്ഷയുടെ ഭാഗമായി ഇ. ശ്രീധരനെ പോലും നേരത്തെ ഒഴിവാക്കിയിരുന്നു.
എന്നാലിന്ന് പ്രധാനമന്ത്രിക്കൊപ്പം ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സജീവമായിരുന്നു. മെട്രോ കന്നിയാത്ര ആരംഭിച്ച് അഞ്ച് മിനിറ്റുകള്‍ക്കകമാണ്‌സോഷ്യല്‍ മീഡിയ ഇത്തരത്തില്‍ ട്രോളുകളെക്കൊണ്ട് നിറഞ്ഞത്. മെട്രോയില്‍ വലിഞ്ഞു കയറി കുമ്മനം, തളരരുത് കുമ്മനം ജി, തുടങ്ങി നിരവധി ട്രേളുകളാണ് പുറത്തു വരുന്നത്.